Connect with us

Gulf

ഖത്വര്‍ പ്രധാനമന്ത്രിയുമായി യൂസുഫലി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

ദോഹ: ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ ചെയര്‍മാന്‍ എം എ യൂസുഫലി ഖത്വര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയെ അദ്ദേഹത്തിന്റെ ഓഫിസില്‍ സന്ദര്‍ശിച്ചു. കമ്പനിയുടെ ഖത്വറിലെ വികസന പദ്ധതികളെക്കുറിച്ച് യൂസുഫലി പ്രധാനമന്ത്രിയോട് വിശദീകരിച്ചു. ജി സി സിയിലെ പ്രമുഖ റീട്ടെയില്‍ സ്ഥാപനമായ ലുലുവിന് നിലവില്‍ ഖത്വറില്‍ നാല് ഹൈപര്‍മാര്‍ക്കറ്റുകള്‍, ഒരു ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോര്‍, എക്‌സ്പ്രസ് സൂപ്പര്‍മാര്‍ക്കറ്റ്, ഷോപിംഗ് മാള്‍ എന്നിവയുണ്ട്. ബിസിനസ് മേഖലയുടെ വികസനത്തിന് ഖത്വര്‍ നല്‍കുന്ന പിന്തുയില്‍ യൂസുഫലി നന്ദി അറിയിച്ചു. രാജ്യത്തെ സാമ്പത്തിക മേഖലയുടെ വികസനത്തിന് യൂസുഫലി നല്‍കുന്ന സംഭാവനയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ലുലു ഗ്രൂപ്പ് ഡയറക്ടര്‍ മുഹമ്മദ് അല്‍താഫും കൂടിക്കാഴ്ചയില്‍ സംന്ധിച്ചു.

Latest