Connect with us

Kerala

സംസ്ഥാനത്ത് ജല ലഭ്യത കുറയുന്നു

Published

|

Last Updated

പാലക്കാട്: സംസ്ഥാനത്ത് പ്രതിശീര്‍ഷ ജലലഭ്യത കുറയുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. ദേശീയ ശരാശരിയുടെ മൂന്നിരട്ടി ജല ലഭ്യതയുള്ള കേരളത്തില്‍ ജലസംഭരണം കാര്യക്ഷമമല്ലാത്തതാണ് ജലലഭ്യത കുറയാന്‍ കാരണമെന്ന് സി ഡബ്ല്യു ആര്‍ ഡി എം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 42 മില്ല്യന്‍ ക്യുബിക് മീറ്റര്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുണ്ടെങ്കിലും പ്രതിവര്‍ഷം എണ്ണായിരം മില്ല്യന്‍ ക്യുബിക് മീറ്റര്‍ ജലം മാത്രമാണ് സംസ്ഥാനത്ത് സംഭരിക്കുന്നത്. 1981ല്‍ കേരളത്തില്‍ ഒരാള്‍ക്ക് പ്രതിദിനം 49,887 ലിറ്റര്‍ എന്ന തോതില്‍ ജല ലഭ്യതയുണ്ടായിരുന്നു. 2011ലെ കണക്കനുസരിച്ച് ഇത് 37,938ലിറ്റര്‍ വെള്ളമായി കുറഞ്ഞു. 2051ആകുന്നതോടെ കേരളം കൊടും വരള്‍ച്ചയിലേക്ക് നീങ്ങുമെന്ന് പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. സംസ്ഥാനത്തെ ജലസംരക്ഷണ കാര്യമില്ലാത്തതാണ് ഇതിനിടയാക്കുന്നതെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പ്രതിവര്‍ഷം 38,000മില്ല്യന്‍ ക്യുബിക് മീറ്റര്‍ ജലം കടലിലേക്കൊഴുക്കി കളയുന്നതിന് പുറമെ പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന പ്രവര്‍ത്തനവുമാണ് കേരളം വരള്‍ച്ചയിലേക്ക് നീങ്ങുന്നതിനുള്ള പ്രധാന കാരണം.

2010ലെ കണക്കനുസരിച്ച് സംസ്ഥാനത്ത് ആറ് ലക്ഷം ഹെക്ടര്‍ വയലാണുണ്ടായിരുന്നത്. ഇപ്പോള്‍ രണ്ട് ലക്ഷം ഹെക്ടര്‍ വയല്‍ മാത്രമായി ചുരുങ്ങി. എന്നാല്‍, ഇതും നികത്തി കൊണ്ടിരിക്കുകയാണ്. ഒരു ലക്ഷം ഹെക്ടര്‍ വയല്‍ ഭൂമിയില്‍ അഞ്ച് ലക്ഷം ലിറ്റര്‍ ജലം സംഭരിക്കപ്പെട്ടിരുന്നു. വയലുകള്‍ കുറയുന്നതോടെ ഇത്തരത്തിലുള്ള ജലസംഭരണവും കുറഞ്ഞു കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ 70 ശതമാനം ജനങ്ങളും ഉപയോഗിക്കുന്ന ഭൂഗര്‍ഭജലത്തിന്റെ അളവിലും വലിയ തോതില്‍ കുറവുണ്ടായിട്ടുണ്ട്. 81ല്‍ 4586ലിറ്റര്‍ പ്രതിശീര്‍ഷ ഭൂഗര്‍ഭജല ലഭ്യതയുണ്ടായിരുന്നു. 2011ഓടെ ഇത് 3486 ആയി. കേരളത്തില്‍ പ്രതിവര്‍ഷം മഴലഭ്യതയിലും കുറവ് കാണിക്കുന്നുണ്ട്. ഇത്തരമൊരു സ്ഥിതിവിശേഷത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനും ജലചൂഷണത്തിനും നടപടിയെടുക്കാത്തപക്ഷം സംസ്ഥാനം പത്ത് വര്‍ഷത്തിനകം തന്നെ മരുഭൂമിക്ക് സമാനമായ സ്ഥിതി വിശേഷമാണ് നേരിടുക. ഇപ്പോഴത്തെ ഉയര്‍ന്നതാപനിലയും വരള്‍ച്ചയും ഇതിന്റെ മുന്നറിയിപ്പാണ് നല്‍കുന്നതെന്ന് കാലവസ്ഥ വിദ്ഗധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Latest