Connect with us

International

ഫ്‌ളൈ ദുബൈ വിമാനപകടത്തിന് കാരണം പൈലറ്റിന് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്

Published

|

Last Updated

മോസ്‌കോ: 62 പേരുടെ മരണത്തിനിടയാക്കിയ ഫ്‌ളൈ ദുബൈ വിമാന ദുരന്തത്തിന് ഇടയാക്കിയത് പൈലറ്റിന് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതെന്ന് സൂചന. പൈലറ്റിന് സംഭവിച്ച പിഴവാണ് വന്‍ ദുരന്തത്തില്‍ കലാശിച്ചതെന്ന് വ്യക്തമാക്കുന്ന ശബദരേഖ പുറത്തുവന്നു. വിമാനം അഗ്നിഗോളമായി മാറുന്നതിന് തൊട്ടുമുമ്പുള്ള നിമിഷത്തില്‍ കോക്പിറ്റില്‍ നിന്നുള്ള പൈലറ്റിന്റെ സംഭാഷണം റഷ്യന്‍ ടിവി ചാനലാണ് പുറത്തുവിട്ടത്. “വേവലാതിപ്പെടേണ്ട”, “അത് ചെയ്യല്ലേ…”, “മുകളിലേക്ക് വലിക്കൂ” എന്നിങ്ങനെയുള്ള സംഭാഷണങ്ങളാണ് ശബ്ദരേഖയിലുള്ളത്. അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ചതാണ് എന്ന മുഖവുരയോടെയാണ് സംഭാഷണങ്ങള്‍ റഷ്യന്‍ ചാനലായ റോസിയ-1 പുറത്തുവിട്ടത്.

“മുകളിലേക്ക് വലിക്കൂ” എന്നാണ് സംഭാഷണങ്ങളില്‍ അവസാനമായി പറയുന്നത്. തുടര്‍ന്നുള്ള ആറ് സെക്കന്‍ഡുകളില്‍ ആര്‍ത്തനാദമാണ് കേള്‍ക്കുന്നത്.

വിമാനം ലാന്‍ഡ് ചെയ്യുന്നതിന് മുമ്പായി ഓട്ടോപൈലറ്റ് മോഡില്‍ നിന്ന് മാറ്റിയതോടെ പൈലറ്റിന് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്ന സൂചനയാണ് ലഭിക്കുന്നത്. ഇതിനിടയില്‍ പൈലറ്റ് വിമാനത്തിന്റെ പിന്‍ചിറകുകള്‍ നിയന്ത്രിക്കുന്ന ബട്ടണ്‍ അബദ്ധത്തില്‍ അമര്‍ത്തിയെന്നതിന്റെ സൂചനകളും സംഭാഷണത്തില്‍ ഉണ്ടെന്ന് റഷ്യന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ബട്ടണ്‍ ആക്ടിവേറ്റ് ചെയ്താല്‍ വിമാനം പൈലറ്റിന്റെ നിയന്ത്രണത്തില്‍ ലഭിക്കില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

---- facebook comment plugin here -----

Latest