Connect with us

National

പി ഡി പിയും ബി ജെ പിയും ഗവര്‍ണറെ കണ്ടു

Published

|

Last Updated

കാശ്മീര്‍: രണ്ട് മാസം നീണ്ട അനിശ്ചിത്വങ്ങള്‍ക്ക് വിരാമമിട്ട് ജമ്മു കാശ്മീരില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിന് സന്നദ്ധതയറിയിച്ച് പി ഡി പി, ബി ജെ പി നേതാക്കള്‍ ഗവര്‍ണര്‍ എന്‍ എന്‍ വോറയുമായി കൂടിക്കാഴ്ച നടത്തി. രണ്ട് മാസം മുമ്പ് മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തത്. പി ഡി പി- ബി ജെ പി മുന്നണി സര്‍ക്കാര്‍ രൂപവത്കരണം ഇരുവര്‍ക്കുമിടയില്‍ തീരുമാനമാകാതെ നീണ്ടുപോകുകയായിരുന്നു.

രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം, സര്‍ക്കാറിന് തുടര്‍ന്നും പിന്തുണ ഉറപ്പുനില്‍കിയ ബി ജെ പി നേതൃത്വത്തെ പി ഡി പി നേതാവ് മെഹ്ബൂബ മുഫ്തി നന്ദി അറിയിച്ചു. സംസ്ഥാനത്ത് സമാധാനവും വികസനവും ഉറപ്പാക്കുക എന്നത് മാത്രമായിരിക്കും സര്‍ക്കാറിന്റെ ഏക അജന്‍ഡയെന്ന് അവര്‍ പറഞ്ഞു. സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് ലഭിച്ച ഉറപ്പുകള്‍ക്കും അവര്‍ നന്ദി അറിയിച്ചു.

ഇരു പാര്‍ട്ടി നേതൃത്വവും ഒരുമിച്ചിരുന്ന് ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് ബി ജെ പി നേതാവ് നിര്‍മല്‍ സിംഗ് പറഞ്ഞു. ബി ജെ പി സാമാജികരുടെ ഏകകണ്ഠമായ പിന്തുണ സര്‍ക്കാറിന് ഉറപ്പുനല്‍കുന്ന കത്ത് ഗവര്‍ണര്‍ക്ക് നല്‍കിയതായും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ചേര്‍ന്ന ബി ജെ പി നേതൃയോഗം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുന്ന മെഹ്ബൂബയെ പിന്തുണക്കാന്‍ തീരുമാനിച്ചിരുന്നു.