Connect with us

Gulf

ലോകത്തിലെ ഏറ്റവും വലിയ ട്രംപോലിന്‍ പാര്‍ക്ക് ദുബൈയില്‍ വരുന്നു

Published

|

Last Updated

ദുബൈ: ലോകത്തിലെ ഏറ്റവും വലിയ ട്രംപോലിന്‍ പാര്‍ക്ക് ദുബൈയില്‍ വരുന്നു. ഫഌപ് ഔട്ട് ദുബൈയാണ് ഫഌപ്‌സും ട്രിക്‌സുമെല്ലാം സന്ദര്‍ശകരെ പഠിപ്പിക്കാനായി പാര്‍ക്കിന് രൂപംനല്‍കുന്നത്. മുന്‍ ജിംനാസ്റ്റിക് താരങ്ങള്‍, ട്രംപോലിന്‍ വിദഗ്ധര്‍, കായിക ഇനങ്ങളില്‍ മികവ് കാട്ടിയവര്‍ തുടങ്ങിയവരുള്‍പെടെയുള്ളവരാവും പാര്‍ക്കിലെ ജീവനക്കാര്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ഇടമാക്കിയാവും ഇത് യാഥാര്‍ഥ്യമാക്കുകയെന്ന് ഫഌപ് ഔട്ട് മിന മേഖലാ ഡയറക്ടര്‍ സോഹൈബ് അലി വ്യക്തമാക്കി. ദുബൈയില്‍ അധികം വൈകാതെ പദ്ധതി യാഥാര്‍ഥ്യമാക്കാനാണ് ഓസ്‌ട്രേലിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫഌപ് ഔട്ട് തയ്യാറെടുക്കുന്നത്. 4,000 ചതുരശ്ര മീറ്ററിലാവും പാര്‍ക്ക്. പരസ്പരം ബന്ധിതമായ 200 ട്രംപോലിനുകള്‍ ഇതിലുണ്ടാവും. രണ്ടു നിലകളിലായി കുട്ടികള്‍ക്കുള്ള ട്രംപോലിന്‍ അറീനയാവും പദ്ധതിയുടെ സവിശേഷത. ട്രംപോലിന്‍ ഫുട്‌ബോള്‍, ത്രിഡി സംവിധാനത്തിലുള്ള വാള്‍ റണ്ണേഴ്‌സ്, രണ്ട് ആര്‍ച്ചറി ടാഗ് ഫീല്‍ഡ് എന്നിവയും ഇതില്‍ ഉള്‍പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

Latest