Connect with us

Gulf

മണ്ണില്ലാതെ നൂറുമേനി വിളവെടുപ്പ്; അല്‍ മസ്‌റൂഅയില്‍ പ്രദര്‍ശനം

Published

|

Last Updated

ദോഹ: മണ്ണ് ഉപയോഗിക്കാതെ നൂറുമേനി വിളവ് നേടിയ പച്ചക്കറികളുടെ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. ഉം സലാലിലെ അല്‍ മസ്‌റൂഅ ശൈത്യകാല പച്ചക്കറി ചന്തയിലാണ് ഹൈഡ്രോപോണിക്‌സ് രീതിയില്‍ കൃഷി ചെയ്ത പച്ചക്കറികള്‍ പ്രദര്‍ശിപ്പിക്കുന്നത്.
എട്ട് ഫാമുകളുടെ പങ്കാളിത്തത്തോടെ മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിലെ കൃഷിവകുപ്പിന്റെ നേതൃത്വത്തിലാണ് മൂന്ന് ദിവസത്തെ പ്രദര്‍ശനം നടക്കുന്നത്. പ്രാദേശിക ഹൈഡ്രോപോണിക് ഉത്പന്നങ്ങളെയും അവയുടെ ഗുണമേന്മകളെയും സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കാനാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് വകുപ്പ് ഡയറക്ടര്‍ യൂസുഫ് ഖാലിദ് അല്‍ ഖുലൈഫി പറഞ്ഞു. ജൈവവും അല്ലാത്തതുമായ പരിസ്ഥിതികളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന കൃഷിരീതിയാണ് ഇത്. നിയന്ത്രിത ജലസേചനവും വളത്തിന്റെ ഉപയോഗവുമാണ് ഇതിലെ മുഖ്യ ഘടകങ്ങള്‍. വളരെ വേഗത്തില്‍ ഗുണമേന്മയേറിയ പച്ചക്കറികള്‍ മലിനീകരണമില്ലാതെ വിളയിച്ചെടുക്കാം. 1982 മുതല്‍ മന്ത്രാലയം ഈ രീതി പ്രയോഗവത്കരിക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് ഇത് പരിചയപ്പെടുത്താനുള്ള കൂടുതല്‍ ശ്രമങ്ങള്‍ നടത്തും. തക്കാളി, മുളക്, വെള്ളരി, വഴുതനങ്ങ, സ്‌ട്രോബറി, ബീന്‍സ്, ചീര, മധുര മത്തങ്ങ തുടങ്ങിയവ ഖത്വറില്‍ ഈ രീതിയില്‍ കൃഷി ചെയ്യുന്നുണ്ട്.

Latest