Connect with us

National

ദേശീയ ചലച്ചിത്ര അവാര്‍ഡ്: അമിതാഭ് ബച്ചന്‍ മികച്ച നടന്‍; കങ്കണ റനൗത് നടി

Published

|

Last Updated

ന്യൂഡല്‍ഹി: 63-ാമത് ദേശിയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പിക്കുവിലെ അഭിനയത്തിന് അമിതാഭ് ബച്ചനെ മികച്ച നടനായും തനു വെഡ്‌സ് മനു റിട്ടേണ്‍സിലെ അഭിനയത്തിന് കങ്കണ റനൗത്തിനെ മികച്ച നടിയായും തിരഞ്ഞെടുത്തു. സു സു സുധി വാത്മീകം, ലുക്കാ ചുപ്പി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജയസൂര്യക്ക് പ്രത്യേക ജൂറി പരാമര്‍ശം. വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്ത ബാഹുബലിയാണ് മികച്ച ചിത്രം. സഞ്ജയ് ലീല ബന്‍സാലിയാണ് മികച്ച സംവിധായകന്‍. സലീം അഹമ്മദിന്റെ പത്തേമാരിയാണ് മികച്ച മലയാള ചിത്രം.

Latest