Connect with us

National

ഹൈദരാബാദ് സര്‍വകലാശാല: വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ജാമ്യം

Published

|

Last Updated

ഹൈദരാബാദ്: ഹൈരാബാദ് സര്‍വകലാശാലയിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട കേസില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. രണ്ട് അധ്യാപകര്‍ക്കും 25 വിദ്യാര്‍ഥികള്‍ക്കുമാണ് ജാമ്യം ലഭിച്ചത്. വിദ്യാര്‍ഥികളില്‍ ഒന്‍പത് പേര്‍ മലയാളികളാണ്. 5000 രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. ആഴ്ചയില്‍ ഒരു ദിവസം പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്നാണ് ഉപാധി.

രോഹിത് വെമുലയയെന്ന ദളിത് വിദ്യാര്‍ഥിയുടെ ആത്മഹത്യയെ തുടര്‍ന്ന് രണ്ട് മാസത്തിലധികമായി ഹൈദരാബാദ് സര്‍വകലാശാലയില്‍ സംഘര്‍ഷം തുടരുകയാണ്. വൈസ് ചാന്‍സലര്‍ അപ്പ റാവുവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തിയ സമരമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതിനിടെ മാര്‍ച്ച് 22ന് അപ്പറാവുവിന്റെ ലോഡ്ജ് ആക്രമിച്ച കേസില്‍ അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്.

Latest