Connect with us

Kozhikode

പാരമ്പര്യ വ്യതിയാനം തീവ്രവാദത്തിന് കാരണമാകുന്നു: കാന്തപുരം

Published

|

Last Updated

കോഴിക്കോട്: മത പ്രമാണങ്ങളുടെ സംരക്ഷണവും പ്രചാരണവും പണ്ഡിത സമൂഹത്തിന്റെ ദൗത്യമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡണ്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് മര്‍കസ് ഓഡിറ്റോറിയത്തില്‍ സമസ്ത താലൂഖ് പണ്ഡിത ക്യാമ്പില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സുന്നി വിശ്വാസാചാരങ്ങള്‍ പ്രമാണങ്ങളുടെ പിന്‍ബലമുള്ളതാണ്. തീവ്രവാദ ചിന്താഗതിക്കാര്‍ ഈ പാരമ്പര്യത്തില്‍ നിന്ന് വ്യതിചലിച്ചവരാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമസ്ത താലൂഖ് സെക്രട്ടറി കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കോടമ്പുഴ ബാവ മുസ്‌ലിയാര്‍, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. എം അബ്ദുല്ലത്തീഫ് മുസ്‌ലിയാര്‍, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി, ഇസ്മാഈല്‍ സഖാഫി പെരുമണ്ണ, ടി കെ അബ്ദുറഹ്മാന്‍ ബാഖവി, ഹസൈനാര്‍ മുസ്‌ലിയാര്‍ വള്ളിക്കുന്ന്, പി കെ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, മുഹമ്മദ് ദാരിമി മടവൂര്‍, അബ്ദുന്നാസര്‍ അഹ്‌സനി പങ്കെടുത്തു. സെയ്തുട്ടി മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു.