Connect with us

International

റാഞ്ചിയ വിമാനത്തില്‍ നിന്ന് ഈജിപ്തുകാരെ വിട്ടയച്ചു; ജീവനക്കാരും വിദേശികളും ബന്ദികള്‍

Published

|

Last Updated

കെയ്‌റോ: ഈജിപ്ഷ്യന്‍ യാത്രാ വിമാനം റാഞ്ചി. അലക്‌സാന്‍ഡ്രിയയില്‍ നിന്നു കെയ്‌റോയിലേക്ക് പോയ ഈജിപ്ഷ്യന്‍ എയറിന്റെ എംഎസ്181 എയര്‍ ബസ് വിമാനമാണ് റാഞ്ചിയത്. വിമാനത്തില്‍ 80 യാത്രക്കാരാണ് ഉണ്ടായിരുന്നത് വിമാനം സൈപ്രസിലെ ലര്‍നാകാ വിമാനത്താവളത്തില്‍  ഇറക്കി. വിമാനത്തില്‍ നിന്നു മുഴുവന്‍ ഈജിപ്തുകാരെയും മോചിപ്പിച്ചുവെന്ന് വിമാനകമ്പനി അറിയിച്ചു. വിമാനത്തിലിപ്പോള്‍ എട്ടു ജീവനക്കാരും നാലു വിദേശികളും മാത്രമാണ് ഉള്ളത്. വിമാനം റാഞ്ചിയയാളുമായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇവരെ വിട്ടയച്ചത്. ഈജിപ്ഷ്യന്‍ സ്വദേശിയായ ഇബ്രാഹിം സാമ്ഹയെന്നയാളാണ് വിമാനം തട്ടിയെടുത്തതെന്ന് തിരിച്ചറിഞ്ഞു. യുറോപ്പില്‍ രാഷ്ട്രീയ അഭയം വേണമെന്നാണ് ഇയാളുടെ പ്രധാന ആവശ്യം.  പ്രാദേശിക സമയം 8.46നാണ് ലര്‍നാകയില്‍ വിമാനം വിമാനം ഇറക്കിയത്‌. ആയുധധാരിയായ ഒരാളാണ് വിമാനം റാഞ്ചിയതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബല്‍റ്റ് ബോംബ് ധരിച്ചുണ്ടെന്ന് അവകാശപ്പെട്ട ഒരാളാണ് വിമാനം റാഞ്ചിയതെന്ന് ഈജിപ്ത് എയര്‍ വക്താവ് അറിയിച്ചു. പ്രാദേശിക സമയം രാവിലെ 6.30 ന് അലക്‌സാണ്‍ഡ്രിയയിലെ ബുര്‍ജ് അല്‍ അറബ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം 7.45നായിരുന്നു കെയ്‌റോയില്‍ ഇറങ്ങേണ്ടിയിരുന്നത്. റാഞ്ചിയതിന്റെ  ഉത്തരവാദിത്വം ആരും ഇതുവരെ  ഏറ്റെടുത്തിട്ടില്ല.

---- facebook comment plugin here -----

Latest