Connect with us

Gulf

അറ്റകുറ്റ പണികള്‍ക്കായി മസ്‌കത്ത് വിമാനത്താവള റണ്‍വേ അടച്ചിടും

Published

|

Last Updated

മസ്‌കത്ത്: അറ്റകുറ്റ പണികള്‍ക്കായി മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം റണ്‍വേ അടച്ചിടും. ഒമാന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കമ്പനി പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഞായര്‍, തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 5.15 മുതല്‍ 6.15 വരെയാണ് റണ്‍വേ അടച്ചിടുക. ഈ ദിവസങ്ങളില്‍ 4.55നാണ് അവസാനത്തെ ഫ്‌ളൈറ്റ് പുറപ്പെടുക. വിമാന കമ്പനികള്‍ അധികൃതരുടെ നടപടിയുമായി സഹകരിക്കും. കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്ന ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ പൂര്‍ണമായി സഹകരിക്കുമെന്ന് അറിയിച്ചതായും ഒമാന്‍ എയര്‍ മീഡിയ വിഭാഗം തലവനും സീനിയര്‍ മാനേജറുമായ ഉസ്മാന്‍ അല്‍ ഹറമി പറഞ്ഞു.

ഒമാന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കമ്പനി അധികൃതര്‍ മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി സര്‍വീസ് നടത്തുന്ന എല്ലാ വിമാന കമ്പനികള്‍ക്കും സര്‍ക്കുലര്‍ കൈമാറിയിട്ടുണ്ട്. ചുരുങ്ങിയ സമയം മാത്രമാണ് അറ്റകുറ്റ പണികള്‍ക്കായി റണ്‍വെ അടച്ചിടുന്നത് എന്നതിനാലും ഈ സമയം കൂടുതല്‍ വിമാനങ്ങള്‍ മസ്‌കത്തില്‍ ഇറങ്ങുകയോ ഇവിടെ നിന്ന് പുറപ്പെടുകയോ ചെയ്യുന്നില്ല എന്നതും യാത്രക്കാര്‍ക്ക് കൂടുതല്‍ പ്രയാസം സൃഷ്ടിക്കില്ല.

---- facebook comment plugin here -----

Latest