Connect with us

Ongoing News

ഇന്ത്യക്കെതിരേ വെസ്റ്റ്ഇന്‍ഡീസിന്റെ ആന്ദ്രെ ഫ്‌ളച്ചര്‍ കളിക്കില്ല

Published

|

Last Updated

മുംബൈ: ട്വന്റി 20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യക്കെതിരേ വെസ്റ്റ്ഇന്‍ഡീസിന്റെ ആന്ദ്രെ ഫ്‌ളച്ചര്‍ കളിക്കില്ല. പിന്‍തുട ഞെരമ്പിനേറ്റ പരിക്കുമൂലമാണ് പിന്‍മാറിയത്്. പരിക്ക് ഭേദപ്പെടാന്‍ സമയം ആവശ്യമാണെന്നിരിക്കേ ഇദ്ദേഹം നാട്ടിലേക്കു മടങ്ങി. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലാണ് ഫ്‌ളച്ചര്‍ക്കു പരിക്കേറ്റത്. ഫ്‌ളച്ചര്‍ക്കു പകരം ഓള്‍റൗണ്്ടര്‍ ലെന്‍ഡല്‍ സിമണ്‍സിനെ ടീമില്‍ ഉള്‍പ്പെടുത്തിയതായി വിന്‍ഡീസ് ടീം മീഡിയ മാനേജര്‍ അറിയിച്ചു.

വ്യാഴാഴ്ച മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണു സെമിഫൈനല്‍ മത്സരം നടക്കുന്നത്. ഇന്ത്യന്‍ താരം യുവരാജും പരിക്കിനെ തുടര്‍ന്ന് മത്സരത്തില്‍ കളിച്ചേക്കില്ല.