Connect with us

Kerala

സിപിഐ സ്ഥാനാര്‍ത്ഥി പട്ടിക സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗീകരിച്ചു

Published

|

Last Updated

തിരുവനന്തപുരം: സിപിഐ നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടികയായി. സ്ഥാനാര്‍ത്ഥി പട്ടിക സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗീകരിച്ചു. അജിത്തിനു പകരം വൈക്കത്ത് ആശയെ മത്സരിപ്പിക്കാനും, നെടുമങ്ങാട് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ അഭ്യാര്‍ത്ഥന കൂടീ കണക്കിലെടുത്ത് സി.ദിവാകരനെ മത്സരിപ്പിക്കാനും ധാരണയായി.വി.എസ് സുനില്‍കുമാറിനെ തൃശൂരില്‍ മത്സരിപ്പിക്കും.
ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ മുഹമ്മദ് മുഹ്‌സിനെ പട്ടാമ്പിയില്‍ സിപി മുഹമ്മദിനെതിരെ രംഗത്തിറക്കും. മഞ്ചേരി മണ്ഡത്തിലെ സ്ഥാനാര്‍ത്ഥിയെ പിന്നീട് തീരുമാനിക്കും.

സിപിഐയുടെ മണ്ഡലങ്ങളും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളും:

നെടുമങ്ങാട്: സി.ദിവാകരന്‍

വൈക്കം: അഡ്വ. സി.കെ ആശ

മൂവാറ്റുപുഴ: എല്‍ദോസ് എബ്രഹാം

തൃശൂര്‍: വി.എസ് സുനില്‍കുമാര്‍

കരുനാഗപ്പള്ളി: ആര്‍ രാമചന്ദ്രന്‍

ചടയമംഗലം: മുല്ലക്കര രത്‌നാകരന്‍

തിരൂരങ്ങാടി: നിയാസ് പുളിക്കലകത്ത്

നാട്ടിക: ഗീതാ ഗോപി

മണ്ണാര്‍ക്കാട്: സുരേഷ് രാജ്

പറവൂര്‍: പികെവിയുടെ മകള്‍ ശാരദ

ഹരിപ്പാട്: പി.പ്രസാദ്

നാദാപുരം: ഇ.കെ വിജയന്‍

പീരുമേട്: ഇ.എസ് ബിജിമോള്‍

ചേര്‍ത്തല: പി തിലോത്തമന്‍

അടൂര്‍: ചിറ്റയം ഗോപകുമാര്‍

കാഞ്ഞിരപ്പള്ളി: വി.വി ബിനു

ഇരിക്കൂര്‍: കെ.ടി ജോസ്

കൈപ്പമംഗലം: ഇ.റ്റി ടൈസണ്‍

ഏറനാട്: കെ കെസമദ്

കാഞ്ഞങ്ങാട്: ഇ. ചന്ദ്രശേഖരന്‍

പട്ടാമ്പി: മുഹമ്മദ് മുഹ്‌സിന്‍

ചിറയിന്‍കീഴ്: വി.ശശി

ഒല്ലൂര്‍: കെ.രാജന്‍

പുനലൂര്‍ കെ.രാജു