Connect with us

Saudi Arabia

തീപിടിത്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് കേളിയുടെ സാന്ത്വനം

Published

|

Last Updated

റിയാദ്: റിയാദ് എക്‌സിറ്റ് 12ലെ അറൈഷ് പ്ലേഗ്രൗണ്ട് എക്യുപ്‌മെന്റ് ഫാക്ടറി വില്ലയിലുണ്ടായ തീ പിടിത്തത്തില്‍ സര്‍വ്വതും കത്തിനശിച്ച തൊഴിലാളികള്‍ക്ക് കേളി അടിയന്തിര സഹായം എത്തിച്ചു. ന്യൂസനയ്യയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഭക്ഷണവും വസ്ത്രവും അടിയന്തിര ചെലവുകള്‍ക്കായി ചെറിയ സാമ്പതിക സഹായവും കേളി പ്രവര്‍ത്തകര്‍ തൊഴിലാളികള്‍ക്ക് നല്‍കി. മലയാളികളും നേപ്പാള്‍ സ്വദേശികളും ഉള്‍പ്പടെ അമ്പതോളം തൊഴിലാളികള്‍ താമസിച്ചിരുന്ന വില്ലകളാണ് പൂര്‍ണ്ണമായി കത്തി നശിച്ചത്. നിരവധിപേരുടെ വസ്ത്രങ്ങളും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും കത്തിനശിച്ചിരുന്നു. ഭക്ഷണം പാകം ചെയ്യാനുപയോഗിച്ചിരുന്ന സ്ഥലവും സാമഗ്രികളും കത്തി നശിച്ചതിനാല്‍ തൊഴിലാളികള്‍ക്ക് ഭക്ഷണം പാകം ചെയ്തു കഴിക്കാന്‍ പോലും സൗകര്യമില്ലാതിരുന്ന അവസ്ഥയിലാണ് കേളി ന്യൂസനയ്യ ഏരിയ ജീവകാരുണ്യ വിഭാഗം, കേളി ജോ: സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍, സെക്രട്ടറിയേറ്റ് അംഗം വര്‍ഗ്ഗീസ്, ഏരിയ സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് ജോര്‍ജ്ജ് വര്‍ഗ്ഗീസ്, ബേബി നാരായണന്‍, ചെല്ലപ്പന്‍ ഏരിയ രക്ഷാധികാരി സമിതി കണ്‍വീനര്‍മാരായ ഷമീര്‍ ഇടപ്പള്ളി, നാരായണന്‍ കയ്യുര്‍, കേളി അറൈഷ് യുണിറ്റ് പ്രവര്‍ത്തകര്‍, എന്നിവരുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ക്ക് അടിയന്തിര സഹായം എത്തിച്ചത്.

---- facebook comment plugin here -----

Latest