Connect with us

Saudi Arabia

ഹറമൈന്‍ റെയില്‍വേ സര്‍വീസിലേക്കുള്ള നാലാമത്തെ ട്രെയിന്‍ ജിദ്ദാ തുറമുഖത്തെത്തി

Published

|

Last Updated

ജിദ്ദ: ഹറമൈന്‍ എക്‌സ്പ്രസ് റെയില്‍വേ സര്‍വീസിലേക്കുള്ള നാലാമത്തെ ട്രെയിന്‍ ജിദ്ദ തുറമുഖത്തെത്തിച്ചേര്‍ന്നു. മൂന്ന് ട്രെയിനുകള്‍ നേരത്തെ എത്തിയിരുന്നു. സൗദി ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി അബ്ദുല്ല അല്‍ മുഖ്ബലും സൗദി റെയില്‍വേ ഓര്‍ഗനൈസേഷന്‍ തലവന്‍ റമീഹ് അറമീഹും തുറമുഖത്ത് സന്നിഹിതരായിരുന്നു.

13 ബോഗികളാണു ഇന്നലെ എത്തിയത്. ഇതില്‍ 9 ബോഗികള്‍ സെക്കന്റ് ക്ലാസ് ബോഗികളും 3 എണ്ണം ഫസ്റ്റ് ക്ലാസും ഒന്നു ഭക്ഷണം തയ്യാറാക്കാനുള്ളതുമാണു. ട്രെയിനുകള്‍ റാബിഗിലേക്കാണു കൊണ്ടു പോകുന്നത്.സ്‌പെയിനില്‍ നിര്‍മ്മിക്കുന്ന ഹറമൈന്‍ റെയില്‍ വേയിലേക്കുള്ള ബാക്കി 35 ട്രെയിനുകള്‍ കൂടി താമസിയാതെ രാജ്യത്തെത്തും.

to-publish1__1459424627_5.246.102.167 (1)448 കിലോ മീറ്റര്‍ കിലോമീറ്റര്‍ നീളമുള്ള ഹറമൈന്‍ റെയില്‍ വേയുടെ ഒന്നാം ഘട്ട ജോലികളുടെ 92 ശതമാനവും പൂര്‍ത്തിയായതായി ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി പറഞ്ഞു. ഇനി ജിദ്ദക്കും മക്കക്കും ഇടയിലുള്ള 18 കിലോമീറ്റര്‍ ജോലി കൂടെ ബാക്കിയുണ്ട്. ഈ വര്‍ഷാവസാനത്തോടെ ബാക്കി ജോലികളും കൂടി പൂര്‍ത്തിയാകും. മദീന , റാബിഗ് , എന്നിവിടങ്ങളിലെ റെയില്‍വേ സ്‌റ്റേഷനുകളുടെ നിര്‍മ്മാണ ജോലികള്‍ പരിപൂര്‍ണ്ണമായിട്ടുണ്ട്. ജിദ്ദ സ്‌റ്റേഷന്റെയും മക്ക സ്‌റ്റേഷന്റെയും ജോലികള്‍ 3 മാസം കൊണ്ട് പൂര്‍ത്തിയാകും. ഹറമൈന്‍ റെയില്‍ വേയുടെ മദീനയില്‍ നിന്നും ജിദ്ദ വരെയുള്ള അവസാന ഘട്ട ജോലികള്‍ ഈ വര്‍ഷാവസാനത്തോടെയും ജിദ്ദയില്‍ നിന്നും മക്കയിലേക്കുള്ള അവസാന ഘട്ട ജോലികള്‍ 2017 അവസാനത്തോടെയും പൂര്‍ത്തിയാകുന്നതോടെ ഹറമൈന്‍ റെയില്‍വേ പരിപൂര്‍ണ്ണ പ്രവര്‍ത്തന സജ്ജമാകും.

Latest