Connect with us

Saudi Arabia

അഗതി അനാഥ സംരക്ഷണത്തെ തടയുന്ന വ്യവസ്ഥകള്‍ പിന്‍വലിക്കണം: പേരോട്

Published

|

Last Updated

ശറഫിയ്യ മര്‍ഹബയില്‍ നടന്ന സ്വീകരണ പരിപാടിയില്‍ പേരോട് അബ്ദുറഹ്മാന്‍ സഖാഫി പ്രസംഗിക്കുന്നു.

ജിദ്ദ: ജീവിത പ്രാരാബ്ദങ്ങളിലകപ്പെട്ട് പാര്‍ശ്വവത്കരിക്കപ്പെട്ട അഗതികളേയും അനാഥകളേയും സംരക്ഷിക്കാന്‍ സന്നദ്ധ സംഘടനകള്‍ മുന്നോട്ട് വരുമ്പോള്‍ അവക്ക് വിഘാതം സൃഷ്ടിക്കുന്ന രീതിയിലുള്ള വ്യവസ്ഥകള്‍ കൊണ്ടുവന്ന് പ്രയാസപ്പെടുത്തുന്നത് ദുര്‍നടപടിയാണെന്നും ശക്തമായി പ്രതിഷേധിക്കേണ്ടതുണ്ടെന്നും എസ്.വൈ.എസ് സ്റ്റേറ്റ് പ്രസിഡണ്ടും കുറ്റിയാടി സിറാജുല്‍ ഹുദാ മുഖ്യകാര്യദര്‍ശിയുമായ പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി പറഞ്ഞു. സമസ്ത കേരള സുന്നീ യുവജന സംഘം പ്രസിഡണ്ടായ ശേഷം ആദ്യമായി ജിദ്ധയിലെത്തിയ അദ്ദേഹം ഐ.സി.എഫ് ജിദ്ദാ കമ്മിറ്റി മര്‍ഹബയില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു.

dea6b322-6e6e-4b3a-a02f-19a457ab7d49സംരക്ഷിക്കാന്‍ മാതാപിതാക്കളില്ലാത്തവരും നിരാലംഭരുമായ കുട്ടികളെ നല്ലനിലയില്‍ സംരക്ഷണം നല്‍കി ആവശ്യമായ മത-ഭൗതിക വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും നല്‍കി വരുന്ന സന്നദ്ധ സേവകരാണ് പലയിടത്തും പ്രവര്‍ത്തിച്ചു വരുന്നത്. തെരുവില്‍ അലയുമായിരുന്ന എത്രയോ ബാല്യങ്ങളെ ഇത്തരം സേവനങ്ങളിലൂടെ കൈപിടിച്ചുയര്‍ത്തി സമൂഹത്തിന് ഉപകാരപ്രദമായ ഉത്തമ പൗരന്മാരാക്കി സാമൂഹിക സാംസ്‌കാരിക വളര്‍ച്ചയില്‍ നിസ്തുലമായ പങ്ക് വഹിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിക്കാനുള്ള ശ്രമം അനുവദിക്കുക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിന്റെ താഴേക്കിടയിലേക്ക് തള്ളപ്പെട്ടവര്‍ എക്കാലത്തും ദുരിത ജീവിതം നയിക്കുന്നവരായി കാണാനാഗ്രഹിക്കുന്ന ഉദ്യോഗസ്ഥ വര്‍ഗ്ഗം തങ്ങളുടെ അജണ്ടകള്‍ ദുര്‍വ്യവസ്ഥകളിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ്. ഇത്തരം കുടില മനസ്‌കരുടെ പ്രതിലോമ നീക്കങ്ങള്‍ക്ക് അറുതി വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വീകരണ സംഗമം സയ്യിദ് ഹബീബ് അല്‍ബുഖാരി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ റഹ്മാന്‍ മളാഹിരി, ശാഫി മുസ്‌ലിയാര്‍, മുസ്ഥഫാ സഅദി തുടങ്ങിയവര്‍ സംസാരിച്ചു. അബ്ദുല്‍ ഖാദിര്‍ സ്വാഗതവും ബശീര്‍ പറവൂര്‍ നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest