Connect with us

Kerala

ആര്‍എംപി 15 സീറ്റില്‍ മല്‍സരിക്കും; കെകെ രമ വടകരയില്‍

Published

|

Last Updated

കോഴിക്കോട്:നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍എംപി 15 സീറ്റുകളില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചു. ഏഴ് മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കെകെ രമ വടകരയില്‍ മല്‍സരിക്കും. പിണറായി വിജയന്‍ മല്‍സരിക്കുന്ന ധര്‍മ്മടത്ത് സ്വതന്ത്രനെ പിന്തുണക്കും. ആര്‍എംപി നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷ ഐക്യമുന്നണി 60 മണ്ഡലങ്ങളില്‍ മല്‍സരിക്കുമെന്നും ആര്‍എംപി നേതാക്കള്‍ അറിയിച്ചു.

ആര്‍എംപി പ്രഖ്യാപിച്ച സ്ഥാനാര്‍ഥികള്‍:
വടകര – കെകെ രമ
കുന്ദമംഗലം – കെപി പ്രകാശന്‍
ബാലുശേരി – കെപി ശിവന്‍
താനൂര്‍ – എന്‍ രാമകൃഷ്ണന്‍
പുതുക്കാട് – സിവി വിജയന്‍
കടുത്തുരുത്തി – രാജീവ് കിടങ്ങൂര്‍
നേമം – കെകെ ഭാസ്‌കരന്‍

---- facebook comment plugin here -----

Latest