Connect with us

Gulf

സമുദ്ര സുരക്ഷാ പ്രദര്‍ശനം സമാപിച്ചു; 32.58 ബില്യന്‍ റിയാലിന്റെ കരാറുകള്‍

Published

|

Last Updated

ഡിംഡെക്‌സില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍ ഐ എന്‍ എസ് ബിയാസിന് നല്‍കിയ ഔദ്യോഗിക സ്വീകരണത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ്
അറോറ സംസാരിക്കുന്നു

ദോഹ :മൂന്നു ദിവസങ്ങളിലായി ദോഹയില്‍ നടന്നു വന്ന രാജ്യാന്തര സമുദ്ര സുരക്ഷാ പ്രദര്‍ശനവും സമ്മേളനവും സമാപിച്ചു. വിവിധ രാജ്യങ്ങളുമായും ഏജന്‍സികളുമായി ഖത്വര്‍ 32.58 ബില്യന്‍ റിയാലിന്റെ കരാറുകള്‍ ഒപ്പു വെച്ചു. അവസാന ദിവസമായ ഇന്നലെ 1.29 ബില്യന്‍ റിയാലിന്റെ എട്ടു കരാറുകളിലാണ് ഒപ്പു വെച്ചത്.
ഖത്വര്‍ സായുധ സേനക്ക് സമുദ്ര സുരക്ഷാ സേനയുടെ ആധുനിക വ്തകരണത്തിന്റെയും വികസനത്തിന്റെയും ഭാഗമായി ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള എട്ടു കരാറുകളിലാണ് ഇന്നലെ ഒപ്പു വെച്ചത്. നകിലാത്ത് ഡാമന്‍ ഷിപ്പ്യാര്‍ഡുമായി ഖത്വര്‍ അമീരി നേവല്‍ ഫോഴ്‌സ് 42 ദശലക്ഷം റിയാലിന്റെ കരാറിലെത്തി. മിലിറ്ററി പവര്‍ ബോട്ടുകല്‍ വാങ്ങുന്നതിന് തുര്‍ക്കിഷ് കമ്പനിയായ യോന്‍കാ ഒനുകുമായി 41 മില്യന്‍ റിയാലിന്റെ ഇടപാടിനു ധാരണയായി. ഇന്‍ട്രൂസ്യന്‍ ബോട്ടുകള്‍ വാങ്ങുന്നതിന് യൂറോപ്യന്‍ കമ്പനിയായ സോഡിയാക്കുമായി 18 മില്യന്‍ റിയാലിന്റെ കരാറും ഇന്നലെ ഒപ്പിട്ടു.
റിമോട്ട് സെന്‍സിംഗ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് ഫ്രഞ്ച് ടെക്‌നിക്കല്‍ അഫയേഴ്‌സ് അതോറിറ്റിയും എയര്‍ബസ് കമ്പനിയുമായി 200 മില്യന്‍ റിയാലിന്റെ കരാറിന് മേളയില്‍ വെച്ച് ഒപ്പുവെച്ചു. മൊബൈല്‍ റഡാറുകള്‍ക്കു വേണ്ടി ആംഡ് ഫോഴ്‌സ് സെക്യൂരിറ്റി കമ്മിറ്റിയും കാംപ്‌സ് ആന്‍ഡ് കൊറിയന്‍ എ ആന്‍ഡ് കെ പാര്‍ട്ണര്‍ കമ്പനിയുമായി 35 മില്യന്‍ റിയാലിന്റെ കരാര്‍ എന്നിവയും ഇന്നലെ ഒപ്പു വെച്ചു.
മിഡില്‍ ഈസ്റ്റിലെ വലിയ സമദ്രുസുരക്ഷാ പ്രതിരോധന പ്രദര്‍ശനമായി ഡിംഡക്‌സിനെ മാറ്റാന്‍ മൂന്നു ദിവസത്തെ പ്രദര്‍ശനത്തിനു സാധിച്ചുവെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. മുന്‍വര്‍ഷേത്തിനേക്കാള്‍ പ്രദര്‍ശകര്‍ ഈ വര്‍ഷം പങ്കാളികളായി എത്തി. 60 രാജ്യങ്ങളുടെ പങ്കാളിത്തത്തിനൊപ്പം ഈ രാജ്യങ്ങളില്‍നിന്നും സൈനിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. മൂന്നു ദിവസങ്ങളിലായി 9,000 പേരാണ് ഡിംഡക്‌സില്‍ സന്ദര്‍ശകാരായി എത്തിയത്. എട്ടു യുദ്ധക്കപ്പലുകളും വിവിധ രാജ്യങ്ങളില്‍നിന്നായി പ്രദര്‍ശനത്തില്‍ പങ്കെടുത്തു. യുദ്ധക്കപ്പലിലെ ജീവനക്കാര്‍ക്കു വേണ്ടി സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റും സംഘടിപ്പിച്ചിരുന്നു.
ഡിംഡക്‌സ് 2016 വിജയകരമായിരുന്നുവെന്ന് ചെയര്‍മാന്‍ ബ്രിഗേഡിയര്‍ ഡോ. എന്‍ജിനീയര്‍ താനി എ അല്‍ കുവാരി പറഞ്ഞു. ആറാമത് ഡിംഡക്‌സ് 2018 മാര്‍ച്ച് 12 മുതല്‍ 14 വരെയായിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അടുത്ത പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നതിനായുള്ള സന്നദ്ധത ഇതിനകം ലഭിച്ചു കഴിഞ്ഞു. തയാറെടുപ്പുകള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.