Connect with us

Qatar

മഴക്കും കാറ്റിനും സാധ്യത

Published

|

Last Updated

ദോഹ: ഇന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്കും കനത്ത കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. തീരപ്രദേശങ്ങളിലാണ് കാറ്റ് വീശുക. കടലില്‍ ജലനിരപ്പുയരുന്നതിനും മഴക്കൊപ്പം ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പില്‍ പറയുന്നു.
വടക്കു പടിഞ്ഞാറന്‍ കാറ്റിന് മണിക്കൂറില്‍ 33നും 40നുമിടയില്‍ കിലോമീര്‍ വേഗതയുണ്ടാകും. ഇടിയോടൊപ്പമുള്ള മഴയില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 55 കിലോമീറ്റര്‍ ആകാനും സാധ്യതയുണ്ട്. തീരത്തു നിന്നകന്ന പ്രദേശങ്ങളില്‍ കാറ്റിന്റെ വേഗത 37 നും 55നുമിടയില്‍ കിലോമീറ്റര്‍ ആയിരിക്കും. മഴക്കൊപ്പം ഇത് 64 കിലോമീറ്റര്‍ വരെ വരെ ആകാനും സാധ്യതയുണ്ട്. പരമാവധി ഉയര്‍ന്ന താപനില 25 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. മിസൈഈദ്, വക്‌റ, ദോഹ, അല്‍ ഖോര്‍ എന്നിവിടങ്ങളിലായിരിക്കും ഇത്. അല്‍ ഖോറിലെ കുറഞ്ഞ താപനില 19 ഡിഗ്രിയായിരിക്കും.