Connect with us

National

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഇന്ന്‌ പ്രഖ്യാപിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഇന്ന്‌
പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ല. കുറച്ച് സീറ്റുകളില്‍ ധാരണയാകാനുണ്ട്. ഘടകകക്ഷികളുമായുള്ള ചര്‍ച്ച പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ ബാക്കി ചര്‍ച്ചകള്‍ നടത്താനാവൂ. ഇന്ന്‌
രാവിലെ ഒമ്പതര മണിക്ക് വീണ്ടും സ്‌ക്രീനിംഗ് കമ്മിറ്റി ചേരും. ചര്‍ച്ചയില്‍ നല്ല പുരോഗതിയുണ്ടെന്നും സുധീരന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ കോണ്‍ഗ്രസ് മത്സരിക്കുന്ന 70 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ കുറിച്ച് ധാരണയായിട്ടുണ്ട്. ആര്യാടന്‍ മുഹമ്മദ് പിന്‍മാറിയ നിലമ്പൂരില്‍ മകന്‍ ആര്യാടന്‍ ഷൗക്കത്ത് സ്ഥാനാര്‍ത്ഥിയാകും. ടി സിദ്ദിഖ് കുന്നമംഗലത്തും ടിഎന്‍ പ്രതാപന്‍ കയ്പമംഗലത്തും മത്സരിക്കും.

കായംകുളംഎം ലിജു, പെരുമ്പാവൂര്‍എല്‍ദോസ് കുന്നപ്പള്ളി, തൃശൂര്‍ പദ്മജ വേണുഗോപാല്‍ അങ്കമാലി റോജി ജോണ്‍, ഉദുമ കെ സുധാകരന്‍, കണ്ണൂര്‍ സതീശന്‍ പാച്ചേനി, നെന്‍മാറഎ വി ഗോപിനാഥ്, അങ്കമാലി റോജി ജോണ്‍, പൊന്നാനിപി ടി അജയമോഹന്‍, ചേര്‍ത്തല എസ് ശരത്, ഷൊര്‍ണൂര്‍ഹരിഗോവിന്ദന്‍, തവനൂര്‍ഇഫ്തിക്കറുദ്ദീന്‍, ഉദുമകെ.സുധാകരന്‍ എന്നിവരുടെ കാര്യത്തില്‍ തീരുമാനമായി. തലശേരിയില്‍ അബ്ദുല്ലക്കുട്ടിയെ മത്സരിപ്പിക്കാനാണ് തീരുമാനം. സ്ഥാനാര്‍ത്ഥിപ്പട്ടികയിലുള്ള എല്‍ദോസ് കുന്നപ്പിള്ളിയും എസ് ശരത്തും രാഹുല്‍ ഗാന്ധിയുടെ നോമിനികളാണ്.

39 സിറ്റിംഗ് സീറ്റുകളില്‍ 32 ഇടങ്ങളിലും സിറ്റിംഗ് എംഎല്‍എമാര്‍ തന്നെ മത്സരിക്കും. ആറ് സീറ്റുകളില്‍ ധാരണയായില്ല. കണ്ണൂര്‍, കോന്നി, തൃക്കാക്കര,ഇരിക്കൂര്‍, തൃപ്പൂണിത്തുറ, കൊച്ചി എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിക്കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്.

ഇന്ന്‌ രാവിലെ ചേരുന്ന സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിന് ശേഷം വൈകിട്ടോടെ തെരഞ്ഞെടുപ്പ് സമിതിയോഗം സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിക്കും.

Latest