Connect with us

Saudi Arabia

നവയുഗം ബാലവേദി സ്‌നേഹക്കൂട്ടം സംഘടിപ്പിച്ചു

Published

|

Last Updated

നവയുഗം ബാലവേദിയുടെ ആഭിമുഖ്യത്തില്‍ കോബാര്‍ ദര്‍ബാര്‍ ഹാളില്‍ “സ്‌നേഹക്കൂട്ടം” എന്ന പേരില്‍ യാത്രയയപ്പും സാംസ്‌കാരിക സമ്മേളനവും സംഘടിപ്പിച്ചു.

ഉപരിപഠനത്തിനായി പ്രവാസജീവിതം അവസാനിപ്പിച്ച്, നാട്ടിലേയ്ക്ക് പോകുന്ന നവയുഗം ബാലവേദി അംഗങ്ങളായ ഗോകുല്‍ ഗുണശീലന്‍, ഗംഗ ഗുണശീലന്‍, അശ്വതി രാജന്‍, ഐശ്വര്യ രാജന്‍, ആശലക്ഷ്മി ബിജു, ഗോപിക ഗോപന്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി.

സ്‌നേഹക്കൂട്ടം സാംസ്‌കാരികസമ്മേളനത്തില്‍ നവയുഗം ബാലവേദി പ്രസിഡന്റ് ആര്‍ദ്ര ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. പ്രശസ്തസിനിമാ താരവും, നാടന്‍പാട്ടുകാരനുമായ കലാഭവന്‍ മണിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്ന പ്രമേയം ആദിത്യഷാജി അവതരിപ്പിച്ചു.

ഗോകുല്‍ ഗുണശീലന് നവയുഗം രക്ഷാധികാരി ഉണ്ണി പൂചെടിയലും, ഗംഗ ഗുണശീലന് നവയുഗം ജെനറല്‍ സെക്രട്ടറി എം.എ.വാഹിദും, അശ്വതി രാജന് നവയുഗം വൈസ് പ്രസിഡണ്ട് ജമാല്‍ വില്യാപ്പിള്ളിയും, ഐശ്വര്യ രാജന് ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ഷാജി മതിലകവും, ആശല്ക്ഷമി ബിജുവിന് വനിതാവേദി കണ്‍വീനര്‍ ലീന ഷാജിയും, ഗോപിക ഗോപന് ബാലവേദി കണ്‍വീനര്‍ മോഹന്‍ദാസും ഉപഹാരങ്ങള്‍ സമ്മാനിച്ചു.

നവയുഗം നേതാക്കളായ അരുണ്‍ ചാത്തന്നൂര്‍, ശ്രീകുമാര്‍ വെള്ളല്ലൂര്‍, സാജന്‍ കണിയാപുരം, അജിത് ഇബ്രാഹിം, ലീന ഉണ്ണികൃഷ്ണന്‍, റെജി സാമുവല്‍, ഉണ്ണികൃഷ്ണന്‍, അരുണ്‍ നൂറനാട്, ഷാജി അടൂര്‍, മീനു അരുണ്‍, സുമി ശ്രീലാല്‍, പ്രിജി കൊല്ലം, മണിക്കുട്ടന്‍ പെരുമ്പാവൂര്‍ എന്നിവര്‍ ആശംസപ്രസംഗം നടത്തി.

ജിന്‍ഷ, ആന്‍മറിയ, അനുരാഗ്, ഗൌരി രാംദാസ്, ഹാലിം നൌഷാദ്, ജൈസന്‍ മാള എന്നിവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. സമ്മേളനത്തിന് പ്രശോഭ് സ്വാഗതവും, ധീരജ് ലാല്‍ കൃതജ്ഞതയും പറഞ്ഞു.

ചടങ്ങുകള്‍ക്ക് നവയുഗം ബാലവേദി നേതാക്കളായ റോസ് മറിയ, അഭിരാമി മണിക്കുട്ടന്‍, അഭിനവ്, പ്രഗല്‍ഭ്, ഹിഷാം, മാളവിക ഗോപന്‍, ചിത്ര എന്നിവര്‍ നേതൃത്വം നല്‍കി.

Latest