Connect with us

Business

ലുലുവിന്റെ 124-ാമത് ഹൈപ്പര്‍ മാര്‍ക്കറ്റ് ബഹ്‌റൈനില്‍ തുറന്നു

Published

|

Last Updated

മനാമ: നിരവധി പ്രമുഖരുടെ സാന്നിധ്യത്തില്‍ ലുലുവിന്റെ 124-മത് ഹൈപ്പര്‍ മാര്‍ക്കറ്റ് ബഹ്‌റൈന്‍ ന്യൂ സിഞ്ചിലെ ഗലേറിയ മാളില്‍ തുടങ്ങി. ബഹ്‌റൈനിലെ ലുലുവിന്റെ ആറാമത് ഹൈപ്പര്‍ മാര്‍ക്കറ്റാണിത്.

പുതിയ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ബഹ്‌റൈന്‍ ഉപ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ നിര്‍വഹിച്ചു. വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി സായിദ് അല്‍ സയാനി, തൊഴില്‍ മന്ത്രി ജമീല്‍ ഹുമൈദന്‍, ബ്രിട്ടീഷ് അംബാസഡര്‍ സൈമണ്‍ മാര്‍ട്ടിന്‍, അമേരിക്കന്‍ അംബാസഡര്‍ വില്യം റോയ്ബക്ക്, ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി, സി ഇ ഒ സൈഫി രൂപ് വാല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷ്‌റഫ് അലി ബഹ്‌റൈന്‍ റീജ്യണല്‍ ഡയറക്ടര്‍ ജുസര്‍ രൂപ് വാല, പ്രമുഖ വ്യവസായി മുഹമ്മദ് ദാദാഭായ് പങ്കെടുത്തു.

സല്‍മാനിയ, സിഞ്ച്, തുബ്ലി, ഇസ്ല ടൗണ്‍ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന വിധത്തില്‍ അല്‍ അഹലി സ്‌പോര്‍ട്‌സ് ക്ലബ്ബിനും അമേരിക്കന്‍ എംബസിക്കുമടുത്തായാണ് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ്. 2017 അവസാനത്തോടെ ബഹ്‌റൈിനിലെ സാദ്, ബുസൈദി എന്നിവിടങ്ങളിലും പുതിയ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു. ബഹ്‌റൈനിലെ വ്യവസായ സൗഹാര്‍ദ അന്തരീക്ഷമാണ് കൂടുതല്‍ നിക്ഷേപമിറക്കുനുള്ള പ്രചോദനമെന്നും അദ്ദേഹം പറഞ്ഞു.