Connect with us

Kerala

ആരോപണവും യാഥാര്‍ഥ്യവും രണ്ടാണെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: സരിത നായരുടെ ആരോപണവും യാഥാര്‍ഥ്യവും രണ്ടും രണ്ടാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആരോപണവും യാഥാര്‍ഥ്യവും തമ്മിലുള്ള ബന്ധമാണ് ജനം നോക്കുന്നത്. ആരോപണങ്ങളില്‍ ഒരു ശതമാനമെങ്കിലും ശരിയുണ്‌ടെങ്കില്‍ ഗുരുതരമായ സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. സരിത എഴുതിയെന്ന് പറയുന്ന കത്ത് പലപ്രാവശ്യം ചര്‍ച്ച ചെയ്തതാണ്. അന്നൊന്നും തന്റെ പേര് ഉയര്‍ന്നു വന്നില്ല. സരിതയുടെ ആക്ഷേപം തന്നെ അത്ഭുതപ്പെടുത്തിയെന്നും ആരോപണത്തിനെതിരെ നിയമനടപടി ആലോചിക്കുമെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

സരിതയുടെ കത്ത് കണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ പേര് അതിലില്ലെന്നും ആര്‍. ബാലകൃഷ്ണപിള്ള നേരത്തെ പറഞ്ഞിട്ടുണ്ട്. ജയില്‍ ഡി.ജി.പിയെ സോളാര്‍ കമീഷന്‍ വിസ്തരിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ പേരില്ലെന്നാണ് പറഞ്ഞത്. ബിജു രാധാകൃഷ്ണന്‍ ക്രോസ് വിസ്താരം ചെയ്തപ്പോഴും സരിത ഇക്കാര്യം നിഷേധിക്കുകയും അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും പറഞ്ഞിരുന്നു.

ഇപ്പോള്‍ ഇത്തരത്തില്‍ ഒരു കത്ത് വന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ സാധ്യതകള്‍ ഇല്ലാതാക്കാനുള്ള നീക്കമാണിത്. രാഷ്ട്രീയമായി യു.ഡി.എഫിനെ തോല്‍പിക്കണമെന്ന് ആഗ്രഹിക്കുന്ന വന്‍ സാമ്പത്തിക ശക്തിക്ക് ഇതുമായി ബന്ധമുണ്ട്. യു.ഡി.എഫ് സര്‍ക്കാറിന്റെ നടപടി കൊണ്ട് നഷ്ടം വന്ന മദ്യലോബികളും അധികാരത്തിലേറാന്‍ കഴിയുമെന്ന് കരുതുന്ന പ്രതിപക്ഷവും ഗൂഢാലോചനക്ക് പിന്നിലുണ്ടെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്നോ നാളയോ പ്രഖ്യാപിക്കും. പട്ടിക പ്രഖ്യാപിക്കുമ്പോള്‍ വരുമ്പോള്‍ കേരളത്തിലെ ജനങ്ങള്‍ വിലയിരുത്തും. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ ആത്മാര്‍ഥമായ ഇടപെടല്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യും. കോണ്‍ഗ്രസിന്റെ സീറ്റ് വിഭജനത്തെ സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest