Connect with us

Gulf

കേളി കുടുംബവേദി നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

Published

|

Last Updated

റിയാദ്: കേളി കുടുബവേദി പ്രവര്‍ത്തകര്‍ക്കായി നേതൃത്വപരിശീലന ക്യാമ്പും കുട്ടികള്‍ക്കായി പഠന കളരിയും സംഘടിപ്പിച്ചു. കേളി കേന്ദ്ര രക്ഷാധികാരിസമിതി അംഗം ബിപി രാജീവന്‍ ക്യാമ്പ് ഉല്‍ഘാടനം ചെയ്തു. കേളി മുഖ്യ രക്ഷാധികാരി കെആര്‍ ഉണ്ണികൃഷ്ണന്‍ ക്യാമ്പിന്റെ മോഡറേറ്ററായിരുന്നു. ദൈനംദിന ജീവിതത്തില്‍ കുടുംബത്തിലും സമൂഹത്തിലും സ്ത്രീകളുടെ കടമകളെക്കുറിച്ചും അവര്‍ വഹിക്കുന്ന നേതൃത്വപരമായ പങ്കിനെക്കുറിച്ചും ക്യാമ്പില്‍ നടന്ന വിശദമായ ചര്‍ച്ചകള്‍ പുതിയ അനുഭവമായിരുന്നെന്ന് ക്യാമ്പില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. കേളി സാംസ്‌കാരികവിഭാഗം ജോ: കണ്‍വീനര്‍ രാജു നീലകണ്‍ഠന്‍, സാംസ്‌കാരിക വിഭാഗം അംഗവും ബാലസംഘം മുന്‍പ്രവര്‍ത്തകനുമായ സതീഷ് എന്നിവര്‍ കുട്ടികളുടെ പഠനക്കളരിക്ക് നേതൃത്വം നല്‍കി. കുട്ടികളുടെ വ്യക്തിത്വ വികസനം രൂപപ്പെടുത്താനുതകുന്ന തരത്തില്‍ കഥയും കളികളും സജീവമാക്കിയ പഠന കളരി നാലു ചുവരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെടുന്ന പ്രവാസി ബാല്യങ്ങള്‍ക്ക് വേറിട്ടൊരനുഭവമായിരുന്നു. കുടുംബവേദി ചീഫ് കോര്‍ഡിനേറ്റര്‍ സിന്ധു ഷാജി, സെക്രട്ടറി അശോകന്‍, പ്രസിഡന്റ് സുരേഷ് ചന്ദ്രന്‍, ഷമീം ഹുസ്സൈന്‍ എന്നിവരും മറ്റ് കുടുബവേദി ഭാരവാഹികളും ക്യാമ്പിന് നേതൃത്വം നല്‍കി.