Connect with us

Saudi Arabia

ഒ ഐ സി സി പാഠപുസതകങ്ങള്‍ നല്‍കുന്നു

Published

|

Last Updated

ജിദ്ദ: പാഠപുസ്തകങ്ങള്‍ ശേഖരിച്ചു നല്‍കുന്ന ഒ ഐ സി സി ജിദ്ദ കമ്മിറ്റിയുടെ “പഠന സഹായി ” എന്ന പദ്ധതിയിലൂടെ മൂന്ന്് വര്‍ഷ ക്ലാസ്സുകളിലെ കുട്ടികള്‍ പഠിച്ചു കഴിഞ്ഞ പുസ്തകങ്ങള്‍ ആവിശ്യകാര്‍ക്ക് നല്കുന്നു. ഇത്തരത്തില്‍ 1000 ഓളം പുസ്തകങ്ങള്‍ ശേഖരിച്ചു കഴിഞ്ഞതായും, അവ ഇപോള്‍ വിവിധ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതാനെന്നു റീജനല്‍ കമ്മിറ്റി പ്രസിഡണ്ട് കെ. ടി. എ. മുനീര്‍ അറിയിച്ചു. ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെ പുസ്തകമാണ് തയ്യാറായിരിക്കുന്നത്. ആവശ്യക്കാര്‍ ശറഫിയ ഇമ്പാല ഗാര്‍ഡനിലേ, ഒ ഐ സി സി പ്രവാസി സേവന കേന്ദ്ര കണ്‍വീനര്‍ അലി തെക്കുതോട് (0504628886) കുഞ്ഞി മുഹമ്മദ് കോടശ്ശേരി ( 0543572243) അന്‍വര്‍ കല്ലമ്പലം (0507397869) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

Latest