Connect with us

National

ഐപിഎല്ലിന് വെള്ളം നല്‍കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് ജലവിതരണം നടത്തില്ലെന്ന് വ്യക്തമാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഐപിഎല്‍ ജലവിതരണ വിഷയത്തില്‍ സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയതാണ്. മത്സരങ്ങള്‍ മാറ്റേണ്ടിവന്നാലും ഞങ്ങള്‍ക്ക് അതൊരു പ്രശ്‌നമാവില്ലെന്നും ഫഡ്‌നാവിസ് പറഞ്ഞു.

കൊടുംവരള്‍ച്ചയില്‍ ബുദ്ധിമുട്ടുന്ന മഹാരാഷ്ട്രയില്‍ ഐപിഎല്ലിനായി ലക്ഷക്കണക്കിന് ലിറ്റര്‍ കുടിവെള്ളം പാഴാക്കിക്കളയുന്നതിനെ ബോംബെ ഹൈക്കോടതി കഴിഞ്ഞദിവസം രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കളി മറ്റെവിടേക്കെങ്കിലും മാറ്റണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ടിക്കറ്റടക്കം വിറ്റുതീര്‍ന്നതിനാല്‍ കളിമാറ്റുന്നത് പ്രായോഗികമല്ല എന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കുകയും ഒമ്പതാം തീയതിയിലെ ഉദ്ഘാടന മത്സരം നടത്താന്‍ അനുവാദം നല്‍കുകയുമായിരുന്നു.

പൊതുതാത്പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ബോംബെ ഹൈക്കോടതി സര്‍ക്കാരിനെതിരേ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. മഹാരാഷ്ട്രയില്‍ മുംബൈ, പൂന, അഹമ്മദ്‌നഗര്‍, എന്നിവിടങ്ങളിലായി ഇരുപത് മത്സരങ്ങളാണുള്ളത്. എല്ലാം വരള്‍ച്ചാ ബാധിത പ്രദേശമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

 

Latest