Connect with us

Gulf

അല്‍ റയ്യാന്‍ സ്റ്റേഡിയത്തിലെ പരിശീലന സൗകര്യം: നിര്‍മാണം അന്തിമഘട്ടത്തില്‍

Published

|

Last Updated

നിര്‍മാണം പുരോഗമിക്കുന്ന പരിശീലന ഏരിയ

ദോഹ: നിര്‍മാണം പുരഗോമിക്കുന്ന അല്‍ റയ്യാന്‍ സ്റ്റേഡിയത്തിലെ പരിശീലന സൗകര്യം ഖത്വര്‍ സ്റ്റാഴ്‌സ് ലീഗിന്റെ (ക്യു എസ് എല്‍) പുതിയ സീസണിനോടനുബന്ധിച്ച് പൂര്‍ത്തിയാകും. ഈ വര്‍ഷം സെപ്തംബറില്‍ ക്യു എസ് എല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കുമ്പോഴേക്കും പരിശീലനം സൗകര്യം സജ്ജമാകും. പ്രധാന സ്റ്റേഡിയം സൈറ്റിന്റെ തൊട്ടടുതത്താണ് പരീശീലനം സൗകര്യം ഏര്‍പ്പെടുത്തുന്നത്. അല്‍ റയ്യാന്‍ ക്ലബിന്റെ പുതിയ ഹോം ഗ്രൗണ്ടാകുന്ന അല്‍ റയ്യാന്‍ സ്റ്റേഡിയത്തിന്റെയും പരിശീലന സൗകര്യത്തിന്റെയും നിര്‍മാണം സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി (എസ് സി) ആണ്.
പരിശീലന സൗകര്യത്തിന്റെ നിര്‍മാണം ദ്രുതഗതിയില്‍ മുന്നോട്ടുപോകുന്നുണ്ടെന്നും ആഗസ്റ്റോടെ കൈമാറാന്‍ സാധിക്കുമെന്നും എസ് സി അല്‍ റയ്യാന്‍ പ്രൊജക്ട് മാനേജര്‍ അബ്ദുല്ല അല്‍ ഫിഹാനി പറഞ്ഞു. അല്‍ റയ്യാന്‍ ക്ലബുമായി നടത്തിയ ചര്‍ച്ച അനുസരിച്ചാണ് താത്കാലിക പരിശീലന സൗകര്യം നിര്‍മിക്കുന്നത്. രണ്ട് പ്രധാന ഭാഗങ്ങളായാണ് നിര്‍മാണം. അഡ്മിനിസ്‌ട്രേഷന്‍ ബില്‍ഡിംഗും ആറ് പിച്ചുകളും ഒരു ഭാഗവും രണ്ടാമത്തേതില്‍ അത്‌ലറ്റിക് ട്രാക്കും ചേഞ്ചിംഗ് റൂമുമാണ്. ചേഞ്ചിംഗ് റൂമില്‍ പ്രസ് റൂമും പ്രീമിയര്‍ ലീഗ് ക്ലബുകളില്‍ ഉള്ളതുപോലെ ഐസ് ബാത്ത്, സൗന, ജകൂസ്സി അടക്കമുള്ള സംവിധാനവും ഉണ്ട്. പുല്ലു പിടിപ്പിച്ച് പരിശീലന പിച്ചുകള്‍ അന്തിമരൂപത്തിലാണ്.
അല്‍ റയ്യാന്‍ സ്റ്റേഡിയത്തിന്റെ കുഴിയെടുക്കല്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2.1 ലക്ഷം ക്യൂബിക് മീറ്റര്‍ ആണ് കുഴിച്ചത്. നിര്‍മാണത്തിന് കല്ലും മണ്ണും മറ്റും ഉപയോഗിക്കും. ഫൗണ്ടേഷന്‍, പാര്‍ക്കിംഗ് ഏരിയ, പുതിയ പിച്ച് എന്നിവക്കായി ആറ് മീറ്റര്‍ കുഴിച്ചിട്ടുണ്ട്. പുതിയ ദുഖാന്‍ ഹൈവേ, ദോഹ മെട്രോ എന്നിവയുടെ ഗതാഗത സൗകര്യവും ഇവിടേക്ക് ഉണ്ടാകും. സ്റ്റേഡിയത്തിന് അടുത്തായി ഷോപ്പിംഗ് സൗകര്യവും ഏര്‍പ്പെടുത്തി 2019ഓടെ പൂര്‍ത്തിയാകുമ്പോള്‍ പുതിയ അനുഭവം ആയിരിക്കും നല്‍കുക. പ്രാദേശിക സമൂഹത്തിന്റെ ഹബ് ആയി അല്‍ റയ്യാന്‍ സ്‌പോര്‍ട്‌സ് ക്ലബ് മാറുന്നതിനും ഇത് കാരണമാകും.
സ്റ്റേഡിയത്തിന്റെ രൂപകല്‍പ്പനക്ക് പ്രാദേശിക താമസക്കാരുമായി എസ് സി കൂടിയാലോചന നടത്തിയിരുന്നു. പ്രാദേശിക പൈതൃകത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ടുള്ള മുന്‍വശവും കവച രൂപത്തിലുള്ള ഡിസൈനും ഏറെ ആകര്‍ഷണീയമാകും. ചില്ലറ വില്‍പ്പനശാലയും അക്വാട്ടിക് സെന്ററും നടപ്പാതകളും വെഡ്ഡിംഗ് ഹാളും സ്റ്റേഡിയത്തിന് അനുബന്ധിച്ചുണ്ടാകും. 2022ലെ ലോകകപ്പിന് നാല്‍പ്പതിനായിരം സീറ്റുകള്‍ ഏര്‍പ്പെടുത്തുമെങ്കിലും പിന്നീട് പകുതിയായി കുറക്കും. ബാക്കി വരുന്ന സ്ഥലം കായിക സംഘടനകള്‍ക്ക് ഉപയോഗിക്കാന്‍ പാകത്തിനാക്കും.

---- facebook comment plugin here -----

Latest