Connect with us

Kannur

കണ്ണൂര്‍ കീച്ചേരിയില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

Published

|

Last Updated

കണ്ണൂര്‍: ദേശീയപാതയില്‍ കീച്ചേരിയില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് തൃക്കരിപ്പൂര്‍ നടക്കാവ് സ്വദേശികളായ രണ്ടുപേര്‍ മരിച്ചു. തൃക്കരിപ്പൂര്‍ വെള്ളാട്ട് സ്വദേശി ബാബു (45), ഭാര്യാമാതാവ് നടക്കാവ് ഇയ്യക്കാട് സ്വദേശിനി ലക്ഷ്മി (65) എന്നിവരാണു മരിച്ചത്. ഇന്നു പുലര്‍ച്ചെ മൂന്നോടെ കീച്ചേരി ബസ്‌റ്റോപ്പിനു സമീപം ടവേര കാര്‍ മറിഞ്ഞായിരുന്നു അപകടം. കാറിലുണ്ടായിരുന്ന ആറുപേര്‍ക്ക് പരുക്കേറ്റു.ഇവരെ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗള്‍ഫില്‍ നിന്നെത്തിയ ബാബുവുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് മടങ്ങുകയായിരുന്ന കുടുംബാംഗങ്ങളാണ് അപകടത്തില്‍പെട്ടത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റി.