Connect with us

Kerala

ദുരന്തത്തിന് കാരണം അനുമതി ലംഘിച്ച് നടത്തിയ വെടിക്കെട്ട്

Published

|

Last Updated

കൊല്ലം: രാജ്യത്തെ നടുക്കിയ വെടിക്കെട്ട് ദുരന്തത്തിന് ഇടയാക്കിയത് അനുമതി ലംഘിച്ച് നടത്തിയ കരിമരുന്ന് പ്രയോഗം. ആചാരപരമായ കരിമരുന്ന് പ്രയോഗത്തിന് നല്‍കിയ അനുമതി ദുരുപയോഗം ചെയ്ത് വന്‍ വെടിക്കെട്ട് നടത്തുകയായിരുന്നുവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വൻേതാതിലുള്ള വെടിമരുന്ന് ശേഖരവും ഇവിടെ ഉണ്ടായിരുന്നു.

ഫെബ്രുവരി 22നാണ് പരവൂർ ദേവസ്വം മാനേജ്മെൻറ് ബോർഡ് വെടിക്കെട്ടിന് അപേക്ഷ നൽകിയത്. എന്നാൽ ഇത് സംബന്ധിച്ച് അന്വേഷിച്ചതിനെ തുടർന്ന് മത്സരക്കമ്പമാണ് നടക്കുന്നെതന്ന് മനസ്സിലാകുകയു‌ം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അപേക്ഷ തള്ളുകയുമായിരുന്നു.

അനധികൃതമായി വെടിക്കെട്ട് നടത്തിയതിന് ക്ഷേത്രം ഭാരവാഹികള്‍ക്ക് എതിരെയും നടത്തിപ്പുകാര്‍ക്ക് എതിരെയും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരമൊരു വെടിക്കെട്ട് നടത്താന്‍ അനുയോജ്യമായ സ്ഥലമല്ല ഇതെന്ന് സംഭവ സ്ഥലത്ത് എത്തിയ ഫയര്‍ഫോഴ്‌സ് മേധാവി പറഞ്ഞു.