Connect with us

Kerala

പുറ്റിങ്ങള്‍ അപകടം: സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് ആഭ്യന്തരമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: വെടിക്കെട്ട് അപകടത്തില്‍ മരണപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടും. ദുരന്തത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തും. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പരുക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി വിസ് ശിവകുമാര്‍ പറഞ്ഞു. മികച്ച ചികിത്സ തന്നെ പരുക്കേറ്റവര്‍ക്ക് ലഭ്യമാക്കുമെന്നും ശിവകുമാര്‍ പറഞ്ഞു. ഇന്നു പുലര്‍ച്ചെ 3.30നാണ് വെടിക്കെട്ടു പുരയ്ക്ക് തീപ്പിടിച്ച് വന്‍ദുരന്തമുണ്ടായത്. സംഭവത്തില്‍ 90 ഓലം പേരാണ് കൊല്ലപ്പെട്ടത്. 300ലേറെ പേര്‍ക്ക് ഗുരുതര പരുക്കുകളേറ്റിട്ടുണ്ടെന്നാണ് ഒടുവില്‍ ലഭ്യമാകുന്ന വിവരം. മരണ സംഖ്യ ഇനിയും കൂടിയേക്കാമെന്നാണ് സൂചനകള്‍. ദുരന്ത നിവാരണ സേന കൊല്ലത്തേക്ക് നാല് കമ്പനികളെ അയച്ചിട്ടുണ്ട്. കണ്‍ട്രോള്‍ റൂം നമ്പര്‍ 0474 2512344,9497930863, 9497960778.

വെടിക്കെട്ട് ദുരന്തത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അനുശോചനം രേഖപ്പെടുത്തി. കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും എല്ലാവിധ സഹായങ്ങളും ദുരന്തസ്ഥത്തും ദുരന്ത ബാധിതര്‍ക്കും ലഭ്യമാക്കുമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.

അതേ സമയം കേരളത്തില്‍ ലഭ്യമാക്കേണ്ട സഹായങ്ങളെക്കുറിച്ച് കേരളത്തിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കേന്ദ്ര നേതാക്കള്‍ ചര്‍ച്ച നടത്തി. സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടന്‍ കേരളത്തിലേക്കു തിരിക്കും. ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ ഇന്ന് തലശ്ശേരിയില്‍ പങ്കെടുക്കാനിരുന്ന തെരഞ്ഞെടുപ്പു പരിപാടി റദ്ദാക്കി സംഭവസ്ഥലം സന്ദര്‍ശിക്കും. കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയും ദുരന്തഭൂമി സന്ദര്‍ശിക്കും.

Latest