Connect with us

Ongoing News

കേരളം കണ്ട ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തം

Published

|

Last Updated

കൊല്ലം: കേരള ചരിത്രത്തില്‍ ഉണ്ടായ ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തമാണ് പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ഇന്നുണ്ടായത്. 1952ല്‍ ശബരിമലയില്‍ ഉണ്ടായ വെടിക്കെട്ട് ദുരന്തമായിരുന്നു ഏറ്റവും വലുത അന്ന് 68 പേരാണ് മരണപ്പെട്ടത്. എന്നാല്‍ ഇന്ന് ഉച്ചയാകുമ്പോഴേക്കും 106 പേരാണ് പരവൂരില്‍ മരിച്ചത്. അറുപതു വര്‍ഷം മുമ്പ് പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ഇതുപോലെ അപകടം നടന്നിരുന്നു. അന്ന് കമ്പത്തിനിടെ കവുങ്ങ് കൊണ്ട് കെട്ടിയുണ്ടാക്കിയ താത്കാലിക കലായിക്കോട്ട തകര്‍ന്നാണ് കുറേ പേര്‍ മരിച്ചത്. കണ്ടങ്കാളി, പേട്ട വിഭാഗങ്ങള്‍ തമ്മിലുള്ള കമ്പത്തിനിടെയാണ് അപകടമുണ്ടായത്. അപകടത്തിനു ശേഷം നിറുത്തിവച്ച ഉത്സവം 1966 മുതലാണ് വീണ്ടും തുടങ്ങിയത്. കമ്പമില്ലെമില്ലെങ്കില്‍ ഉത്സവം തന്നെ വേണ്ടെന്ന നിലപാടാണ് അന്ന് ഉത്സവ നടത്തിപ്പുകാര്‍ സ്വീകരിച്ചത്.

സംസ്ഥാനത്ത് 20 വര്‍ഷത്തിനിടെ ചെറുതും വലുതുമായ 750ഓളം വെടിക്കെട്ട് അപകടങ്ങളാണുണ്ടായത്. ഇതില്‍ സ്ത്രീകള്‍ അടക്കം 400ലധികം പേര്‍ മരിച്ചു. അപകടങ്ങളുടെയും മരണത്തിന്റെയും കാര്യത്തില്‍ പൂരങ്ങളുടെയും വേലകളുടെയും നാടായ പാലക്കാടാണ് മുന്നില്‍. രണ്ട് വര്‍ഷം മുന്‍പത്തെ കണക്ക് വെടിക്കെട്ട് അപകടങ്ങളില്‍ പാലക്കാടാണ് മുന്നില്‍. രണ്ട് വര്‍ഷം മുന്‍പത്തെ കണക്ക് അനുസരിച്ച് പാലക്കാട് ജില്ലയില്‍ മാത്രം 12 അപകടങ്ങളില്‍ 29 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കഴിഞ്ഞയാഴ്ച നെന്മാറ വല്ലങ്ങി വേലയ്ക്കിടയിലും വെടിക്കെട്ട് അപകടം ഉണ്ടായി. എന്നാല്‍, ഭാഗ്യത്തിന് ആളപായമുണ്ടായില്ല.

കേരളത്തിലെ വെടിക്കെട്ട് ദുരന്തങ്ങള്‍:

1952ശബരിമലയില്‍ ജനുവരി 14ന് പകല്‍ മൂന്ന് മണിക്കുണ്ടായ കരിമരുന്നു സ്‌ഫോടനം. മരണം 68

1978തൃശൂര്‍ പൂരത്തോട് അനുബന്ധിച്ച് കുഴിയമിട്ട് ലക്ഷ്യം തെറ്റി ആള്‍ക്കൂട്ടത്തില്‍ പതിച്ചുണ്ടായ അപകടം. മരണം എട്ട്

1984തൃശൂര്‍ കണ്ടശ്ശംകടവ് പള്ളിപ്പെരുന്നാളിലുണ്ടായ വെടിക്കെട്ടപകടം. മരണം 20

1987തൃശൂര്‍ വേലൂരില്‍ വെള്ളാട്ടഞ്ചൂര്‍ കൂട്ടന്മൂലി ക്ഷേത്രത്തിലെ അപകടം. മരണം 20

1987തലശേരി ജഗനാഥ ക്ഷേത്രത്തിലെ വെടിക്കെട്ട് കാണാന്‍ റെയില്‍പാളത്തില്‍ ഇരുന്നവര്‍ ട്രെയിനിടിച്ച് മരിച്ചു. മരണം 27

1988തൃപ്പൂണിത്തുറയില്‍ വെടിക്കെട്ട് മരുന്നുപുരക്ക് തീപിടിച്ച് സ്ത്രീ ജോലിക്കാര്‍ മരിച്ചു. മരണം 10

1989തൃശൂര്‍ കണ്ടശ്ശംകടവ് പള്ളിയില്‍ അഞ്ചു വര്‍ഷത്തിന് ശേഷം വീണ്ടും അപകടം. മരണം 12

1990കൊല്ലം മലനടയില്‍ പോരുവഴി പെരുവിരുത്തി ക്ഷേത്രത്തിലെ വെടിക്കെട്ട് ഷെഡ്ഡിലുണ്ടായ അപകടം. മരണം 26

1997ചിയ്യാരം പടക്കനിര്‍മാണശാലയില്‍ പൊട്ടിത്തെറി. മരണം ആറ്

1998പാലക്കാട് കഞ്ചിക്കോട് വെടിക്കോപ്പ് നിര്‍മാണശാലയില്‍ പൊട്ടിത്തറി. മരണം 13

1999പാലക്കാട് ആളൂരില്‍ ചാമുണ്ടിക്കാവ് താലപ്പൊലി ഉത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ടപകടം. മരണം എട്ട്

2006തൃശൂര്‍ പൂരത്തിന് തയാറാക്കിയിരുന്ന വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്നിടത്തുണ്ടായ അപകടം. മരണം ഏഴ്

2013പാലക്കാട് പന്നിയംകുറുശ്ശി കുളങ്കുന്നത്ത് പടക്കനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറി. മരണം ആറ്

ഇവ കൂടാതെ സംസ്ഥാനത്തുണ്ടായ മറ്റ് 54 വെടിക്കെട്ട് അപകടങ്ങളിലായി 160ലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

Latest