Connect with us

Kerala

ദുരന്തഭൂമിയായ മാറിയ ഉത്സവപ്പറമ്പ്

Published

|

Last Updated

കൊല്ലം: ആകാശത്ത് വിരിഞ്ഞ നിറങ്ങള്‍ നോക്കി നിന്ന ആയിരങ്ങള്‍ ആര്‍ത്തനാദത്തിലേക്ക് വീണത് ഒരൊറ്റ സെക്കന്റു കൊണ്ടായിരുന്നു. രാത്രി 11.40ന് തുടങ്ങിയ വെടിക്കെട്ട് അവസാനഘട്ടത്തിലെത്താനിരിക്കെ 3.10ന് വെടിക്കെട്ടിന്റെ ഭാഗമെന്ന പോലെ ഒരു തീഗോളം, പിന്നാലെ ഭൂമി പിളര്‍ക്കുന്ന ശബ്ദദത്തില്‍ പൊട്ടിത്തെറി. നിമിഷാര്‍ധം കൊണ്ട് അന്ധകാരത്തിലമര്‍ന്ന ഉത്സവപ്പറമ്പില്‍ നിന്നും ജനസഹസ്രങ്ങളുടെ ഹൃദയം പിളര്‍ക്കുന്ന ആര്‍ത്തനാദം.
അപകടം നേരില്‍ കണ്ടവരുടെ വിവരണമാണിത്. പുറ്റിങ്ങല്‍ ഭഗവതി ക്ഷേത്രത്തിന്റെ തൊട്ടു ചേര്‍ന്നിരിക്കുന്ന വീട്ടില്‍ നിന്ന് വെടിക്കെട്ട് കണ്ടു നിന്ന രഘുനാഥിന്റെ ഓര്‍മ്മകള്‍ പോലും വിറങ്ങലിച്ചു നില്‍ക്കുന്നു. ഗേറ്റിന് സമീപമുള്ള ഗുരുമന്ദിരത്തിലേക്ക് തെറിച്ചു വീണത് മൂന്ന് ചെറുപ്പക്കാരുടെ മൃതദേഹങ്ങള്‍. ശരീരത്തില്‍ നിന്നും അറ്റു തെറിച്ച കൈകാലുകള്‍ മതിലില്‍ വന്നിടിച്ച് തറയില്‍ വീഴുന്ന കാഴ്ച കണ്ടു നില്‍ക്കാനായില്ല. നാടിനെ നടക്കിയ ദുരന്തത്തിന്റെ ചിത്രങ്ങള്‍ കണ്ടു നിന്നവര്‍ക്കും സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കും മറക്കാനാകുന്നില്ല.
സുഹൃത്തുക്കളുടെ തോളില്‍ കയ്യിട്ട് ആകാശത്ത് വിരിയുന്ന കമ്പം കണ്ടു നിന്ന് ആ ചെറുപ്പക്കാരന്റെ വലം കൈ അറ്റു പോയത് നിമിഷാര്‍ഥം കൊണ്ടാണ്. ഭൂമി കുലുങ്ങുന്ന ഒരൊറ്റ സ്‌ഫോടനത്തില്‍ ദേഹം മുഴുവന്‍ ചോരയൊലിപ്പിച്ച് അറ്റുപോയ വലം കൈ ഇടതു കൈയ്യിലേന്തി തന്റെ മുമ്പിലേയ്ക്കു രക്ഷിയ്ക്കണേ എന്നു നിലവിളിച്ചു ഓടിയടുത്ത ചെറുപ്പക്കാരന്‍ ആരാണെന്നോ, ഈ നിമിഷം അവന്‍ ജിവിച്ചിരിപ്പുണ്ടോ എന്നോ പരവൂര്‍ ഫയര്‍ഫോഴ്‌സ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ അനില്‍കുമാറിന് അറിയില്ല. എങ്ങും സന്തോഷം മാത്രം വിളയാടിയിരുന്ന ആ പൂരപ്പറമ്പ് ഒറ്റ നിമിഷം കൊണ്ടു വലിയൊരു ശവപ്പറമ്പായി മാറിയ കാഴ്ചകളില്‍ പരവൂര്‍ ഇപ്പോഴും വിറങ്ങലിച്ചു നില്‍ക്കുകയാണ്. 40 പേര്‍ ദുരന്തസ്ഥലത്തു വെച്ചു തന്നെ മരിച്ച സ്‌ഫോടനത്തിന്റെ പ്രകമ്പനം ഒന്നര കിലോമീറ്റര്‍ അകലെ വരെ അനുഭവപ്പെട്ടു. ഒരു കിലോമീറ്റര്‍ അകലെ ബൈക്കില്‍ ഇരുന്ന യുവാവ് സ്‌ഫോടനത്തില്‍ തെറിച്ച കോണ്‍ക്രീറ്റ് പാളി ശരീരത്തില്‍ വീണ് മരണപ്പെട്ടു.
ദുരന്ത വിവരമറിഞ്ഞ് സംഭവസ്ഥലത്തേയ്ക്ക് ഓടിയെത്തിയ നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആദ്യം കാണുന്നത് തലയും ഉടലുമറ്റ ശവശരീരങ്ങളാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ കൈയ്യ് മെയ്യ് മറന്നു പങ്കെടുക്കുമ്പോഴും ഉറ്റവരും ഉടയവരും ഇക്കൂട്ടത്തിലുണ്ടോ എന്ന അന്വേഷണമാണ് പലരും നടത്തിയത്. മുഖം വൃകൃതമായ ഓരോ മൃതദേഹങ്ങളും ആംബുലന്‍സില്‍ കയറ്റിയത് ഇവര്‍ തങ്ങളുടെ വേണ്ടപ്പെട്ടവരാകരുതേ എന്ന പ്രാര്‍ത്ഥനയോടെയാണ്.
ഇന്നലെ രാത്രി വൈകിയും മരിച്ചവരില്‍ പലരെയും തിരിച്ചറിഞ്ഞിട്ടില്ല. ക്ഷേത്രത്തിന്റെ പരിസരത്ത് ഒരു കുടുംബത്തിലെ ഭര്‍ത്താവും ഭാര്യയും ബന്ധുക്കള്‍ കൂട്ടത്തോടെ മരിച്ച കുടുംബവും ഉണ്ട്. ചിലരെ കാണാതായിട്ടുണ്ട്.
വളരെ ഇടുങ്ങിയ ഒരു പ്രദേശത്ത് രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ഇത്രയും വലിയൊരു വെടിക്കെട്ട് മത്സരിപ്പിക്കാന്‍ തയ്യാറായി എന്നതു തന്നെയാണ് ദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണം. വലിയ കമ്പക്കെട്ടുകള്‍ നടത്തുമ്പോള്‍ പാലിക്കേണ്ടിയിരുന്ന ഒരു സുരക്ഷാ ക്രമീകരണങ്ങളും ഇവിടെയില്ല എന്നത് ദുരന്തത്തിലെ നേര്‍ക്കാഴ്ചയായി. കതിനകള്‍ കുഴിച്ചിടുന്ന കമ്പത്തറയും