Connect with us

Malappuram

മജ്മഅ് തണലൊരുക്കി; ദാമ്പത്യ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചത് എട്ട് ജോഡി ഇണകള്‍

Published

|

Last Updated

മഞ്ചേരി: ദാമ്പത്യ ജീവിതത്തിലേക്കു കാലെടുത്ത് വെച്ച എട്ട് ജോഡി ഇണകള്‍ മജ്മഇല്‍ അഭിമാന മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു. നിലമ്പൂരിന്റെ അഭിമാനമായ മജ്മഉ സഖാഫത്തില്‍ ഇസ്‌ലാമിയ്യ ക്യാമ്പസിലാണ് പൂര്‍വ വിദ്യാര്‍ഥികളായ എട്ട് നവ വരന്മാര്‍ക്ക് വിവാഹ മംഗള വേദിയൊരുക്കിയത്.
പൂക്കോട്ടുംപാടം അബ്ദുറഹ്മാന്റെ മകന്‍ ലുഖ്മാനുല്‍ ഹക്കീം- ഇബ്‌റാഹിം മുസ്‌ലിയാരുടെ മകള്‍ ഖമറുന്നീസയെയും എടക്കര എം മുഹമ്മദിന്റെ മകന്‍ റശീദ് ഗൂഡല്ലൂര്‍- മുഹമ്മദ് കോയയുടെ മകള്‍ ഹഫ്‌സയെയും കാരക്കുന്ന് നെടുങ്ങുണ്ടന്‍ അബ്ദുര്‍റഹ്മാന്റെ മകന്‍ അനസ് സഖാഫി- അബ്ദുലത്വീഫ് മുസ്‌ലിയാരുടെ മകള്‍ ഫാത്വിമ തസ്‌നീമയെയും കുന്നുമ്മല്‍ പൊട്ടി അബ്ദുല്‍ വഹാബിന്റെ മകന്‍ റാശിദ് സഖാഫി-കൂറ്റമ്പാറ ഹംസയുടെ മകള്‍ രഹനയെയും വല്ലപ്പുഴ മൊയ്തീന്‍കുട്ടിയുടെ മകന്‍ മുഹമ്മദ് അസ്‌ലം സഖാഫി- അബ്ദുല്‍ മജീദ് മുസ്‌ലിയാരുടെ മകള്‍ സുഹൈലയെയും കോട്ടക്കല്‍ കുട്ടി ഹസന്റെ മകന്‍ അബ്ദുല്‍ മജീദ് സഖാഫി- വെന്നിയൂര്‍ മഹബൂബിന്റെ സഹോദരി ജംഷീലയെയും എടക്കര ടി എം അബ്ദുല്‍ കരീമിന്റെ മകന്‍ ലുഖ്മാനുല്‍ ഹകീം സഖാഫി- പട്ടര്‍കുളം കാരപ്പൂള അബ്ദുല്ല ബാഖവിയുടെ മകള്‍ കെ പി സലീമയെയും കാരക്കുന്ന് നെടുങ്ങണ്ടന്‍ അബ്ദുറഹ്മാന്റെ മകന്‍ ഉനൈസ് സഖാഫി- പൂക്കോട്ടൂര്‍ കുഞ്ഞിമൊയ്തീന്റെ മകള്‍ മുബശ്ശിറ തസ്‌നിയെയുമാണ് നികാഹ് ചെയ്തത്.
ക്യാമ്പസ് ജുമുഅ മസ്ജിദില്‍ നടന്ന ചടങ്ങില്‍ സയ്യിദ് ഹബീബ്‌കോയ തങ്ങള്‍ ചെരക്കാപറമ്പ്, കട്ടിപ്പാറ കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, പത്തപ്പിരിയം അബ്ദുറശീദ് സഖാഫി, അബ്ദുര്‍റഹ്മാന്‍ ദാരിമി സിഫോര്‍ത്ത്, വി എസ് ഫൈസി, സാദാത്തുക്കള്‍, പണ്ഡിതര്‍, മുതഅല്ലിമുകള്‍ നേതൃത്വം നല്‍കി.