വെടിക്കെട്ട് നിരോധനം: ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Posted on: April 12, 2016 6:00 am | Last updated: April 12, 2016 at 11:51 am
SHARE

high courtകൊച്ചി: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തത്തില്‍ വെടിക്കെട്ടിന് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സിറ്റിംഗ് ജഡ്ജി ജസ്റ്റിസ് വി ചിദംബരേഷ് ഹൈക്കോടതിക്ക് കത്ത് നല്‍കി. കത്ത് ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ഇക്കാര്യത്തില്‍ ഇന്ന്‌ ഉച്ചക്ക് 1.45ന് വാദം വേള്‍ക്കാന്‍ തീരുമാനിച്ചു. അമിട്ട്, കതിന, ഗുണ്ട് തുടങ്ങിയ മാരക പ്രഹരശേഷിയുള്ള വസ്തുക്കള്‍ ഉപയോഗിച്ചുള്ള വെടിക്കെട്ടിന് നിരോധനം ഏര്‍പ്പെടുത്തണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദൃശ്യഭംഗി ഒരുക്കുന്ന കരിമരുന്ന് പ്രയോഗത്തില്‍ വെടികെട്ട് ഒതുക്കണമെന്നും ജഡ്ജി കത്തില്‍ പറയുന്നു.
ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനും അനു ശിവരാമനും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് കത്ത് പൊതുതാത്പര്യ ഹര്‍ജിയായി പരിഗണിച്ച് നാളെ വാദം കേള്‍ക്കും.