Connect with us

Articles

അഭിലഷണീയമായിരിക്കും. തല താഴ്‌ത്തേണ്ട നേരം

Published

|

Last Updated

ഒരു മലയാളി എന്ന നിലയില്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ട അത്ര നാണക്കേടാണ് വെടിക്കെട്ടപകടം ഉണ്ടാക്കിയിരിക്കുന്നത്. വിദ്യാഭ്യാസത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന വിവേകവും വിചാരവും കൂടുതലുള്ള ഒരു സമൂഹമാണ് മലയാളികളുടേത്. ആ കേരളത്തിലാണ് ഒരു വെടിക്കെട്ടപകടത്തില്‍ നൂറിലധികം പേര്‍ മരിക്കുകയും 380 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരിക്കുന്നത്. ഏതൊരാള്‍ക്കും അവിശ്വസനീയമായി തോന്നുന്ന കാര്യം. വെടിക്കെട്ട് മത്സരമെന്ന മലയാളിയുടെ ബുദ്ധിയില്ലായ്മയോര്‍ത്ത് പുറത്തുള്ള ആളുകള്‍ പരിഹസിക്കുന്നുണ്ടാകും.
കേരളത്തിലെ അഴിമതിയുടെ വളര്‍ച്ചയാണ് ഈ വെടിക്കെട്ടപകടത്തിലൂടെ വെളിവാകുന്നത്. ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിട്ടും പോലീസ് നിഷ്‌ക്രിയമായി നോക്കിനിന്നു. അഴിമതി തടയാനുള്ള കേരളത്തിലെ ഭരണനേതൃത്വത്തിന്റെ കഴിവുകേടാണ് നൂറിലധകം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടാന്‍ കാരണം. രാഷ്ട്രീയ നേതൃത്വത്തിന്റെ മൗനാനുവാദം വെടിക്കെട്ട് കമ്പത്തിന് പിറകിലുണ്ടായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. പോലീസ് വകുപ്പാണ് ഒന്നാം പ്രതിയെന്ന് ജനങ്ങളുടെ വിലയിരുത്തല്‍.
കേരള പോലീസിലെ വെടിമരുന്ന് പ്രയോഗം നിയന്ത്രിക്കാനുള്ള സ്‌പെഷ്യല്‍ സെല്‍ പ്രവൃത്തനരഹിതമാണ്. 2007ലെ കോടതി വിധി പ്രകാരം ലൈസന്‍സികള്‍ക്ക് ഗുണ്ട്, അമിട്ട്, പടക്കം, മിനി അമിട്ട് എന്നിവ ഉണ്ടാക്കാന്‍ അനുവാദമില്ല. വെടിക്കെട്ട് അപകട രഹിതമാക്കാനുള്ള നിരവധി നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും അധികൃതര്‍ നിഷ്‌ക്രിയരാണ്. ജില്ലാ കലക്ടര്‍ അഡീഷനല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് വഴി അനുവാദം നിഷേധിച്ച ഉത്തരവിന്റെ കോപ്പി എങ്ങനെയായാലും പോലീസ് വകുപ്പില്‍ സ്വാഭാവികമായും ലഭിച്ചിരിക്കും. എന്നിട്ടും പോലീസ് മത്സരക്കമ്പം തടയാനുള്ള നടപടി സ്വീകരിച്ചില്ല. “വര്‍ക്കല കൃഷ്ണന്‍ കുട്ടിയും കഴക്കൂട്ടം രാജേന്ദ്രനും തമ്മിലുള്ള മത്സരക്കമ്പം 2016 ഏപ്രില്‍ ഒന്‍പതിന് രാത്രി പത്ത് മുതല്‍ നടക്കു”മെന്ന് ഓണ്‍ലൈനില്‍ വന്ന പ്രചാരണം അധികൃതര്‍ കണ്ടില്ലെന്ന് പറയുന്നത് നിരുത്തരവാദ സമീപനമാണ്. നമ്മുടെ ഇന്റലിജന്‍സ് ഒന്നുമറിഞ്ഞില്ലെന്ന മട്ടില്‍ മത്സരക്കമ്പത്തെ നേരിട്ടതിലാണ് അഴിമതി മണക്കുന്നത്.
വെടിക്കെട്ട് സാമഗ്രികള്‍ കമ്പപ്പുരയില്‍ നിന്ന് മൈതാനത്തേക്ക് കൊണ്ടുപോകുമ്പോള്‍ സൂര്യകാന്തി എന്ന അമിട്ട് ലക്ഷ്യം തെറ്റി വെടിക്കെട്ട് സാമഗ്രികളിലേക്ക് വീഴുകയായിരുന്നുവത്രേ. തുടര്‍ന്ന് അമിട്ടുകളുടെ തീപ്പൊരി കമ്പപ്പുരയിലേക്ക് വീഴുകയും സ്റ്റോക്കിന് തീ പിടിക്കുകയുമായിരുന്നു. മത്സരമായതിനാല്‍ കണക്കറ്റ സ്‌ഫോടക വസ്തുക്കളാണ് കരാറുകാര്‍ ശേഖരിച്ചുവെച്ചിരുന്നത് എന്ന് അനുമാനിക്കാം. അനധികൃതമായി വെടിക്കെട്ട് ശേഖരിച്ച് വെച്ചത് കണ്ടുപിടിക്കാനോ ലൈസന്‍സില്ലാത്ത വെടിക്കെട്ട് തടയാനോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കോ പോലീസിനോ കഴിഞ്ഞില്ല.
ഏഴാം നൂറ്റാണ്ടില്‍ ചൈനയിലാണ് വെടിക്കെട്ട് തുടങ്ങിയതെന്നാണ് പറയുന്നത്. എന്നാല്‍, കേരളത്തില്‍ വെടിക്കെട്ട് മത്സരങ്ങള്‍ തുടങ്ങിയത് മുതല്‍ അപകട പരമ്പരകളും തുടങ്ങിയതാണ്. തൃശൂര്‍ പൂരം(1978), കണ്ടശ്ശങ്കടവ് പള്ളിപ്പെരുന്നാള്‍(1984), തലശ്ശേരി ജഗനാഥ ക്ഷേത്രത്തിലെ വെടിക്കെട്ടപകടം, തൃശൂര്‍ വേലൂരിലെ അപകടം അങ്ങനെ എത്രയെത്ര അപകടങ്ങള്‍. 1990ല്‍ കൊല്ലം മലനടയിലുണ്ടായ വെടിക്കെട്ടപകടത്തില്‍ 26 പേരാണ് മരിച്ചത്. പാലക്കാട് കഞ്ചിക്കോട്, ആളൂരിലെ ചാമുണ്ടിക്കാവ് എന്നിവിടങ്ങളിലും അപകടങ്ങളുണ്ടായി.
പൊട്ടാസിയം നൈട്രേറ്റ് അടങ്ങിയ വെടിമരുന്നാണ് സ്‌ഫോടനത്തിനായി ഉപയോഗിക്കുന്നത്. സ്‌ഫോടക വസ്തുക്കളില്‍ ഉപയോഗിക്കുന്ന രാസപദാര്‍ഥങ്ങള്‍ക്ക് ചൂട് പെട്ടെന്ന് പടര്‍ത്താനുള്ള കഴിവുണ്ട്. വിവിധ ചേരുവകളിലാണ് സ്‌ഫോടക രാസപദാര്‍ഥങ്ങള്‍ സ്‌ഫോടനത്തിന് ഉപയോഗിക്കുക. സ്‌ഫോടക വസ്തുക്കളിലെ പൊട്ടിത്തെറിക്കുന്ന അഗ്രഭാഗം നിമിഷ നേരത്തില്‍ ഷോക്ക് തരംഗങ്ങളെ സ്‌ഫോടക രാസപദാര്‍ഥങ്ങളിലെത്തിക്കുന്നു. ഇത് വന്‍ ഊര്‍ജ വിസ്‌ഫോടനമായി നിമിഷനേരത്തിനുള്ളില്‍ സ്വതന്ത്രമാകുന്നു. ഇതാണ് വന്‍ സ്‌ഫോടനമായി പുറത്തുവരുന്നത്.
സ്‌ഫോടക വസ്തുക്കളില്‍ നിന്നും ശബ്ദം മാത്രമല്ല, നിറങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. അതിനായി വിവിധ രാസപദാര്‍ഥങ്ങള്‍ ചേര്‍ക്കുന്നു. മെറ്റല്‍ ഓക്‌സൈഡുകളും മെറ്റല്‍ ലവണങ്ങളുമാണ് വിവിധ നിറങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ടൈറ്റാനിയം, ചെമ്പ്, പൊട്ടാസിയം, അലൂമിനിയം, ലിത്തിയം തുടങ്ങിയവ ചൂടാകുമ്പോള്‍ യഥാക്രമം വെള്ള നിറത്തിലുള്ള സ്‌പോര്‍ക്കുകള്‍, നീല, വൈലറ്റ്, വെള്ള, ചുവപ്പ് നിറങ്ങള്‍ എന്നിവ ഉണ്ടാകുന്നു. ബേരിയം(പച്ച), കാത്സ്യം (ഓറഞ്ച്), സീസിയം(ഇന്റിഗോ) റുബീഡിയം(വൈലറ്റ് റെഡ്) സോഡിയം(മഞ്ഞ) എന്നീ ലോഹരാസപദാര്‍ഥങ്ങളും വെടിക്കെട്ടില്‍ വിവിധങ്ങളായ നിറങ്ങള്‍ ലഭിക്കാനായി ഉപയോഗിക്കുന്നു. പലപ്പോഴും നിരോധിതങ്ങളായ സ്‌ഫോടക വസ്തുക്കളാണ് കരാറുകാര്‍ ഉപയോഗിക്കുന്നത്. ശബ്ദത്തിന്റെ മുഴക്കം വര്‍ധിക്കാനും കൂടുതല്‍ ആകര്‍ഷകമാക്കാനുമാണിങ്ങനെ ചെയ്യുന്നത്.
സ്‌ഫോടക രാസവസ്തുക്കളുടെ നിയന്ത്രണമില്ലാത്ത ഉപയോഗം പലപ്പോഴും മാരകവാതകങ്ങളാല്‍ അന്തരീക്ഷം മലിനമാകുന്നതിനും നിര്‍മാണങ്ങള്‍ക്ക് കേടുപാട് സംഭവിക്കുന്ന അതിഭീകരമായ ഷോക് വേവുകള്‍(ആഘാത തരംഗങ്ങള്‍) സൃഷ്ടിക്കുന്നതിനും കാരണമാകുന്നു. ചില വെടിക്കെട്ടു കരാറുകാര്‍ ആന്റി മണി സള്‍ഫൈഡ് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് വെടിക്കെട്ടിന് ശേഷം മഴവെള്ളത്തിലൂടെ ജലാശയത്തിലെത്തിയാല്‍ വ്യാപകമായി മത്സ്യക്കുരുതി ഉണ്ടാകും.
വെടിക്കെട്ടിനായി ഉപയോഗിക്കുന്ന അമിട്ടുകളില്‍ പ്രധാനമായും അഞ്ച് ഘടകങ്ങളാണ് ഉള്ളത്. ഇന്ധനം; ഇത് രാസപദാര്‍ഥങ്ങള്‍ കത്തിപ്പിടിക്കാന്‍ സഹായിക്കുന്നു. ഓക്‌സിസൈഡര്‍; ഇത് ഇന്ധനം കത്താന്‍ വേണ്ട ഓക്‌സിജന്‍ നല്‍കുന്നു. നിറങ്ങള്‍: അതിനായി ലോഹലവണങ്ങളും ഓക്‌സൈഡുകളും ഉപയോഗിക്കുന്നു. അമിട്ടിലെ ഓരോ ഗുളികകളെയും യോജിപ്പിച്ച് നിര്‍ത്താന്‍ ബൈന്റര്‍ ഉണ്ടാകും. ഇത് കൂടാതെ നിറത്തിന് ശക്തിപകരാനായി ഒരു ക്ലോറിന്‍ ഡോണര്‍ കൂടിയുണ്ടാകും. നമ്മുടെ വെടിക്കെട്ടുകളില്‍ ഉപയോഗിക്കുന്ന പല രാസപദാര്‍ഥങ്ങളും മാരകമായ രോഗങ്ങളുണ്ടാക്കുന്ന വായുമാലിന്യങ്ങളെയാണ് ഉണ്ടാക്കുന്നത്. ആന്റി മണി സള്‍ഫൈഡ്(ക്യാന്‍സര്‍), ആര്‍സിനിക് അടങ്ങിയ വാതകങ്ങള്‍(ശ്വാസകോശ ക്യാന്‍സര്‍), ബേരിയം നൈട്രേറ്റ്(ശ്വാസി നാളികളില്‍ ചൊറിച്ചില്‍), പൊട്ടാസ്യം നൈട്രേറ്റ്(ക്യാന്‍സര്‍), സള്‍ഫര്‍ ഡയോക്‌സൈഡ് (അമ്ലമഴ), അമോണിയം പെര്‍ക്ലോറേറ്റ്(തൈറോയിഡ് വളര്‍ച്ചക്കുറവ്), ലിത്തിയം(അസ്വസ്ഥത ഉണ്ടാക്കുന്ന ഫ്യൂമസ്) എന്നിവ ചിലത് മാത്രമാണ്.
അനുവദിച്ചതിലും കൂടുതല്‍ സ്‌ഫോടക വസ്തുക്കള്‍ അശാസ്ത്രീയമായി വെടിക്കെട്ട് സാമഗ്രികളില്‍ ഉപയോഗിക്കുക, അനുമതി ലഭിക്കാതെ വെടിക്കെട്ട് നടത്തുക, വെടിക്കെട്ടില്‍ വാശി കടന്നുവരുന്ന വെടിക്കെട്ട് കമ്പം, ജനങ്ങളുടെ സൂരക്ഷയെ കണക്കിലെടുക്കാതിരിക്കുക എന്നിവയെല്ലാം വന്‍ അപകടങ്ങളിലേക്കാണ് നയിക്കുക. സ്‌ഫോടനം സംബന്ധിച്ച 1884ലെ നിയമവും 2008ലെ ചട്ടവുമാണ് വെടിക്കെട്ട് അപകടങ്ങള്‍ കുറക്കാനായി പ്രയോഗത്തിലുള്ളത്. എന്നാല്‍, നിയമം നടപ്പിലാക്കുന്ന പോലീസ് നിര്‍ജീവമായി തുടര്‍ന്നാല്‍ വെടിക്കെട്ട് അപകടങ്ങള്‍ നിത്യസംഭവങ്ങളാകും. രാസവസ്തുക്കള്‍ ഉപയോഗിക്കാതെ ഉലക്‌ട്രോണിക് വെടിക്കെട്ടും എല്‍ ഇ ഡി ലൈറ്റുകളും ലേസര്‍ രശ്മികളും ഉപയോഗിച്ച് വെടിമരുന്ന് പ്രയോഗം സംസ്‌കാര ശൂന്യവും ആപത്തുമാണ്. കേരളത്തില്‍ കരിമരുന്ന് ഉപയോഗം നിരോധിക്കാനുള്ള നടപടിയുണ്ടാകണം. ആരോഗ്യ സംരക്ഷണത്തിനും നിരപരാധികളായ ജനങ്ങളെ മരണത്തില്‍ നിന്നു രക്ഷിക്കുന്നതിനും അതിന് കഴിയും. കേരളത്തിലെ അഴിമതിയുടെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് കമ്പം തടയുന്നത്