Connect with us

Kerala

നഷ്ടപ്പെട്ടത് മാതാപിതാക്കളെ; അനാഥരായി കൃഷ്ണയും കിഷോറും

Published

|

Last Updated

ബെന്‍സി,

കൊല്ലം: രാജ്യം നടുങ്ങിയ വെടിക്കെട്ട് ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ടതിന്റെ നൊമ്പരം കരഞ്ഞു തീര്‍ക്കുകയാണ് കൃഷ്ണയും കിഷോറും. വെടിക്കെട്ട് ദുരന്തം കൃഷ്ണക്കും കിഷോറിനും നഷ്ടമാക്കിയത് മാതാപിതാക്കളെയാണ്. അച്ഛനും അമ്മയും പോയതോടെ ഇരുവരും അനാഥരായി. അപകടം നടന്ന ക്ഷേത്രത്തിന് സമീപം തട്ടുകട നടത്തുകയായിരുന്നു കുറുമണ്ഡല്‍ സ്വദേശികളായ ഗിരിജയും ബെന്‍സിയും. പാതി വയറേ നിറക്കാനുള്ളുവെങ്കിലും ഒറ്റമുറിക്കുള്ളില്‍ സന്തോഷത്തോടെയായിരുന്നു ഇവരുടെ ജീവിതം. ആദ്യം കയര്‍ പിരിക്കലായിരുന്നു ഇവരുടെ ജോലി. എത്രപിരിച്ചിട്ടും പട്ടിണിയുടെ കെട്ട് അഴിക്കാന്‍ പറ്റാഞ്ഞതോടെ അതു ഉപേക്ഷിച്ച് ചായക്കട തുടങ്ങി. വീടിനടുത്ത് ചെറിയ ഒരു

ഗിരിജ

ഗിരിജ

പെട്ടിക്കട ഇട്ടാണ് ഇവര്‍ തുടങ്ങിയത്. കൂടുതല്‍ വരുമാനം പ്രതീക്ഷിച്ചാണ് കട ഉത്സവ പറമ്പിലേക്ക് മാറ്റിയത്. അത് ഇത്രവലിയ ദുരന്തമാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. കൃഷ്ണ ഒമ്പതിലും കിഷോര്‍ ഏഴാം ക്ലാസിലുമാണ് പഠിക്കുന്നത്. ജീവിതപ്രാരാബ്ദങ്ങള്‍ എമ്പാടുമുണ്ടായിരുന്നിട്ടും ബെന്‍സിയും ഗിരിജയും ഇന്നുവരെ കുട്ടികളുടെ പഠനം മുടക്കിയിട്ടില്ല. പക്ഷേ, വിധി മാതാപിതാക്കളുടെ ജീവന്‍ കവര്‍ന്നെടുത്തതോടെ ഒറ്റമുറി വീട്ടില്‍ ഇരുവരും ഇനി ഒറ്റക്കാകുകയാണ്.

Latest