Connect with us

Kerala

പരവൂര്‍ വെടിക്കെട്ട് ദുരന്തം: ദുഃഖത്തില്‍ പങ്കുചേര്‍ന്നവര്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ കേരളത്തിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്നവര്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തിന് എല്ലാവിധ സഹായങ്ങളും നല്‍കിയ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു. വെടിക്കെട്ട് ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനായി ചേര്‍ന്ന അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവരില്‍നിന്നു സ്വകാര്യ ആശുപത്രികള്‍ ചികിത്സയ്ക്ക് പണം വാങ്ങിയെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടു. സ്‌ഫോടനത്തില്‍ പരിക്കേറ്റവരെന്ന് അറിയിക്കാത്തതിനാലാണ് പണം ഈടാക്കിയത്. വാങ്ങിയ പണം സര്‍ക്കാര്‍ തിരികെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 351 പേര്‍ പരിക്കേറ്റു ചികിത്സയില്‍ കഴിയുകയാണ്. 13 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. ഏഴു പേരു നില ഗുരുതരമായി തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വരുന്ന വ്യാഴാഴ്ച ഉച്ചയ്ക്കു രണ്ടിന് സര്‍വ്വകക്ഷി യോഗം ചേരും. വെടിക്കെട്ട് നിരോധനവുമായി ബന്ധപ്പെട്ട കാര്യത്തില്‍ അന്തിമ തീരുമാനം സര്‍വ്വകക്ഷി യോഗത്തില്‍ എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest