Connect with us

Kerala

പരിധിയില്‍ കൂടുതല്‍ പടക്കം സൂക്ഷിച്ചതിന് തൃശ്ശൂര്‍ മുന്‍ എംഎല്‍എ അറസ്റ്റില്‍

Published

|

Last Updated

തൃശ്ശൂര്‍: അനുമതിയുള്ളതില്‍ കൂടുതല്‍ പടക്കം സൂക്ഷിച്ചതിന് സിഎംപി സംസ്ഥാന സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ എം.കെ. കണ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണന്‍ പ്രസിഡന്റായ സൊസൈറ്റി വിഷു, പൂരം സീസണിലെ വ്യാപാരത്തിനായി നഗരത്തില്‍ തുറന്ന പടക്ക കടയില്‍ 400 കിലോ പടക്കം സൂക്ഷിക്കുന്നതിനുള്ള ലൈസന്‍സ് ഉണ്ട്. പൊലീസ് നടത്തിയ റെയ്ഡില്‍ 2000 കിലോ കണ്ടെത്തിയതേത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത കണ്ണനെ പിന്നീട് ജാമ്യത്തില്‍വിട്ടു. കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന റെയ്ഡിലാണ് പരിധിയില്‍ കൂടുതല്‍ പടക്കം കണ്ടെത്തിയത്.

Latest