Connect with us

National

ഗുഡ്ഗാവ് ഇനി മുതല്‍ ഗുരുഗ്രാം

Published

|

Last Updated

ചണ്ഡീഗഢ്: ഹരിയാനയിലെ കോര്‍പറേറ്റ് ഹബ്ബ് എന്നറിയപ്പെടുന്ന ഗുഡ്ഗാവിന്റെ പേര് ഗുരുഗ്രാം എന്നാക്കി മാറ്റി. ജനങ്ങളുടെ ആവശ്യം കണക്കിലെടുത്താണ് മാറ്റം വരുത്തിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെട്ടു. വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായ ഈ പ്രദേശം ഗുരു ദ്രോണാചാര്യരുമായി ബന്ധപ്പെട്ടാണ് അറിയപ്പെടുന്നത്. അതുകൊണ്ടാണ് ജനങ്ങള്‍ ഗുഡ്ഗാവ് മാറ്റി ഗുരുഗ്രാം എന്നാക്കാന്‍ ആവശ്യപ്പെട്ടതെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു. അതോടൊപ്പം, മീവത്ത് ജില്ലയുടെ പേരും മാറ്റിയിട്ടുണ്ട്. ഇനി മുതല്‍ ജില്ല നുഹ് എന്നാണ് അറിയപ്പെടുക. ജനപ്രതിനിധികളുടെ ആവശ്യം പരിഗണിച്ചാണ് ജില്ലയിലെ ഒരു പട്ടണത്തിന്റെ പേരായ നുഹ് ജില്ലക്ക് തന്നെ നല്‍കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ജില്ലാ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് ഈ പട്ടണത്തിലാണ്. മീവത്ത് എന്നത് ഈ മേഖലക്കാകെ പറയുന്ന പേരായിരുന്നു.

Latest