Connect with us

Kerala

വിഷുവിന് ശബ്ദമേറിയ പടക്കങ്ങള്‍ക്ക് വിലക്ക്

Published

|

Last Updated

തിരുവനന്തപുരം: വിഷു ദിനത്തില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നതില്‍ നിന്നുണ്ടാകാവുന്ന ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 125 ഡെസിബലില്‍ കൂടുതല്‍ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങളുടെ (കൂട്ടിക്കെട്ടിയ പടക്കങ്ങള്‍, മാലപ്പടക്കങ്ങള്‍ തുടങ്ങിയവ) വില്‍പ്പനയും ഉപയോഗവും നിരോധിച്ചു. രാത്രി പത്തിനും രാവിലെ ആറിനും ഇടയില്‍ ഉഗ്രശബ്ദമുള്ള പടക്കങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല.

നിശ്ശബ്ദ മേഖലകളായി സംരക്ഷിക്കേണ്ട സ്ഥലങ്ങളായ ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയുടെ നൂറ് മീറ്റര്‍ പരിസരത്ത് പടക്കങ്ങള്‍ പൊട്ടിക്കുന്നതും നിരോധിച്ചു. പടക്കങ്ങളുടെ നിര്‍മാണത്തിലും ഉപയോഗത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിന്റെയും സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

---- facebook comment plugin here -----

Latest