Connect with us

Science

സസ്യലോകത്തേക്ക് പുതിയ രണ്ട് കൂട്ടുകാര്‍

Published

|

Last Updated

സിഞ്ചിബര്‍ സാബുവാനം

കോട്ടക്കല്‍: പശ്ചിമ നിരകളിലെ ധോണികാടുകളില്‍ നിന്ന് അത്യപൂര്‍വ മായ രണ്ട് ചെടികള്‍ കൂടി കണ്ടെത്തി. പശ്ചിമ ഘട്ട സുപ്രധാന മലനിരകളില്‍ പെട്ടതും ജൈവ സമ്പത്തിനാല്‍ സമ്പുഷ്ടവുമായ ധോണി കാടുകളില്‍ നടത്തിയ ഗവേഷണത്തിലൂടെയാണ് ചെടികള്‍ കണ്ടെത്തിയത്. ആര്യവൈദ്യശാല ഔഷധ സസ്യഗവേഷണ വിഭാഗത്തിലെ ഡോ. കെ എം പ്രഭുകുമാര്‍, ഡോ. ഇന്ദിരാ ബാലചന്ദ്രന്‍ എന്നിവരാണ് ഇവയെ കണ്ടെത്തിയത്.

സുഗന്ധ വ്യഞ്ജന കുടുംബാഗമായ ഇഞ്ചി വര്‍ഗത്തില്‍ പെട്ടവയാണിവ. മറൂണ്‍ നിറത്തില്‍ വെള്ളയും ഓറഞ്ചും ചുവപ്പും കുത്തുകളും വരകളും നിറഞ്ഞ ഭംഗിയുള്ള പൂക്കളാണിതിന്റെ പ്രത്യേകത. മറ്റ് ഇഞ്ചി വര്‍ഗത്തെ അപേക്ഷിച്ച് കൂടുതല്‍ നീളത്തില്‍ വളരുന്നവയാണിവകള്‍. ഇതിന്റെ ഭൂകാണ്ഡവും വ്യത്യസ്തമാണ്. മെയ് മാസത്തില്‍ മുളച്ച് തുടങ്ങുന്ന ഇവ ജൂണ്‍ ജൂലൈ മാസമാകുന്നതോടെ പുഷ്പിക്കും. ഒരു മീറ്റര്‍ നീളത്തില്‍ വരെ വളരുന്നഇവയെ നിത്യ ഹരിത വനത്തില്‍ കാണാനാകും. സിഞ്ചിബര്‍ സാബുവാനം എന്നാണ് ഇതിന് നാമകരണം ചെയ്തിതിരിക്കുന്നത്.

habaneria

ഹബനേറിയ സഹ്യാട്രിക്ക

കാലിക്കറ്റ് യൂനിവേഴ് സിറ്റി ബോട്ടണി വിഭാഗം പ്രൊഫ. ഡോ. എം സാബുവിനോടുള്ള ആദരസൂചകമായാണ് ഈ നാമം സ്വീകരിച്ചത്. ഇവരുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയ മറ്റൊന്നാണ് ഹബനേറിയ ജനുസില്‍ പെട്ട ഓര്‍ക്കിഡ് സസ്യം.
ആധികാരിക പഠനം നടത്തിയാണ് ഇവയെ സ്ഥിരീകരിച്ചത്. മറ്റു സസ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഇതിന് ഹബനേറിയ സഹ്യാട്രിക്ക എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ആരെയും ആകര്‍ഷിക്കുന്ന മനോഹരമായ ഇളം പച്ചയും വെള്ളയും കലര്‍ന്ന പൂക്കള്‍ ഇതിന്റെ പ്രത്യേകതയാണ്. സമുദ്ര നിരപ്പില്‍ നിന്ന് 5400 അടി മുകളിലാണ് ഇവയെ കാണപ്പെടുന്നത്. ഒക്ടോബര്‍ നവംബര്‍ മാസത്തിലാണ് പുഷ്പിക്കുന്നത്. ഇവരുടെ കണ്ടുപിടുത്തങ്ങള്‍ വിശദ പഠനത്തിന് ശേഷം ശാസ്ത്രം ലോകം അംഗീകരിച്ചു. തൃശൂര്‍ വനഗവേഷണ കേന്ദ്രം ഗവേഷകനായ ടി കെ നിര്‍മേഷ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബോട്ടണി വിഭാഗം ഗവേഷകന്‍ വി എസ് ഹരീഷ് എന്നിവരും സംഘത്തിലുണ്ട്.

Latest