Connect with us

National

തമിഴ്‌നാടിന് തിരിച്ചടി; മുല്ലപ്പെരിയാറില്‍ കേന്ദ്ര സേനയെ വിന്യസിക്കാനാവില്ലെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്‌നാട് സര്‍ക്കാറിന് തിരിച്ചടി. അണക്കെട്ടിന്റെ സുരക്ഷ കേന്ദ്രസേനയ്ക്ക് നല്‍കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ഇടക്കാല ഉത്തരവ് മാറ്റാനാവില്ലെന്നും ഭരണഘടനാ ബെഞ്ചിന്റെ വിധി മാറ്റണമെങ്കില്‍ പുനപരിശോധനാ ഹര്‍ജി നല്‍കണമെന്നും സുപ്രീംകോടതി തമിഴ്‌നാടിനെ അറിയിച്ചു. ഇതേതുടര്‍ന്ന് തമിഴ്‌നാട് ഹര്‍ജി പിന്‍വലിച്ചു. ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, യു യു ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് മുല്ലപ്പെരിയാര്‍ കേസ് പരിഗണിച്ചത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് പാക് ഭീകര സംഘടനകളുടെ ആക്രമണ ഭീഷണിയുണ്ടെന്നും അതിനാല്‍ ഡാമിന്റെ സുരക്ഷക്കായി സിഐഎസ്എഫിനെ നിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഡാമിന്റെ സുരക്ഷക്കായി ഒരു പ്രത്യേക പൊലീസ് സ്‌റ്റേഷന്‍ സ്ഥാപിച്ചെന്നും അതിനാല്‍ കേന്ദ്രസേന വേണ്ടെന്നുമുള്ള നിലപാടാണ് കേരളം സുപ്രീംകോടതിയില്‍ സ്വീകരിച്ചത്.

Latest