Connect with us

Kozhikode

എലത്തൂര്‍:വിജയം ആവര്‍ത്തിക്കാന്‍ ശശീന്ദ്രന്‍; പിടിച്ചെടുക്കാന്‍ കിഷന്‍ചന്ദ്

Published

|

Last Updated

കോഴിക്കോട്:യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ എലത്തൂര്‍ നിയമസഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പോരാട്ടം മുറുകി. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി സിറ്റിംഗ് എം എല്‍ എ എന്‍ സി പിയിലെ എ കെ ശശീന്ദ്രന്‍ വീണ്ടും ജനവിധി തേടുമ്പോള്‍ എതിരാളിയായി രംഗത്തുള്ളത് നിലവില്‍ കോര്‍പ്പറേഷന്‍ അംഗമായ ജനതാദള്‍ യു വിലെ പി കിഷന്‍ചന്ദാണ്. ബി ജെ പി സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ തവണ മത്സരിച്ച വി വി രാജന്‍ തന്നെയാണ് രംഗത്തുള്ളത്.

എന്‍ സി പി ദേശീയ പ്രവര്‍ത്തകസമിതി അംഗമാണ് എ കെ ശശീന്ദ്രന്‍. 2006ല്‍ ബാലുശേരിയില്‍ നിന്നും 1982ല്‍ എടക്കാട്ടുനിന്നും 1980ല്‍ പെരിങ്ങളത്തു നിന്നും ഇദ്ദേഹം നിയമസഭ യിലെ ത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് എത്തി. കെ എസ് യുവിന്റെയും യൂത്ത് കോണ്‍ഗ്രസ്സിന്റെയും ജില്ലാ സംസ്ഥാന തലത്തിലുള്ള വിവിധ പദവികള്‍ വഹിച്ചു. കോണ്‍ഗ്രസ്(എസ്) ന്റെയും പിന്നീട് എന്‍ സി പിയുടെയും സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. കണ്ണൂര്‍ ചൊവ്വയാണ് സ്വദേശം.
നിലവില്‍ കോര്‍പ്പറേഷനിലെ നടക്കാവ് വാര്‍ഡിനെയാണ് പി കിഷന്‍ചന്ദ് പ്രതിനിധീകരിക്കുന്നത്. ജനതാദള്‍ യു ജില്ലാ ജനറല്‍ സെക്രട്ടറിയാണ്. 1988 മുതല്‍ 94 വെര കോര്‍പ്പറേഷന്റെ ഡെപ്യൂട്ടി മേയറായും 94 മുതല്‍ 97 വരെയും 2005 മുതല്‍ 2010 വരെയും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു. കോഴിക്കോട് നഗരത്തില്‍ തന്നെയാണ് കിഷന്‍ചന്ദിന്റെ വീട്.
ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വി വി രാജന്‍ യുവമോര്‍ച്ചയുടെ ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് നേരത്തെ തന്നെ ധാരണയുണ്ടായിരുന്നുവെങ്കിലും പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് കിഷന്‍ചന്ദിന് നറുക്ക് വീണത്. ജനതാദളില്‍ നിന്ന് യുവനേതാവ് സലീം മടവൂര്‍, യു ഡി എഫ് ജില്ലാ കണ്‍വീനര്‍ കൂടിയായ വി കുഞ്ഞാലി എന്നിവരുടെ പേരുകളായിരുന്നു തുടക്കത്തില്‍ പറഞ്ഞ് കേട്ടിരുന്നത്. എന്നാല്‍ എല്ലാ പ്രതീക്ഷകളെയും അസ്ഥാനത്താക്കി കൊണ്ടായിരുന്നു കിഷന്‍ചന്ദിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
ഇത്തവണ എലത്തൂരിന് പകരം മറ്റൊരു മണ്ഡലം എന്ന ആവശ്യം ജനതാദള്‍ യു ഉന്നയിച്ചിരുന്നുങ്കെിലും അതൊന്നും വില കണ്ടില്ല. മൂന്നു മണ്ഡലങ്ങള്‍ ചേര്‍ണ്ഡലമായ എലത്തൂര്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് രൂപീകരിച്ചത്. ബാലുശ്ശേരി, കൊടുവള്ളി, കുന്ദമംഗലം മണ്ഡലങ്ങളിലെ പ്രദേശങ്ങളാണ് എലത്തൂരില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ബാലുശ്ശേരിയുടെ ഭാഗമായിരുന്ന ഇപ്പോള്‍ കോഴിക്കോട് കോര്‍പറേഷനിലെ 1, 2, 3, 4, 5, 75 വാര്‍ഡുകള്‍, തലക്കുളത്തൂര്‍, നന്മണ്ട, കുന്നമംഗലത്തെ കുരുവട്ടൂര്‍, കൊടുവള്ളിയിലെ ചേളന്നൂര്‍, കക്കോടി, കാക്കൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് എലത്തൂര്‍ നിയമസഭാമണ്ഡലം.
എലത്തൂര്‍ മണ്ഡലത്തില്‍ 1,84,578 വോട്ട ര്‍മാരാണുള്ളത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എ കെ ശശീന്ദ്രന്‍ 14,654 വോട്ടിനാണ് യു ഡി എഫിലെ സോഷ്യലിസ്റ്റ് ജനതാ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഷേക്ക് പി ഹാരിസിനെ പരാജയപ്പെടുത്തിയത്. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലും എല്‍ ഡി എഫിനായിരുന്നു മുന്‍തൂക്കം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പതിനാലായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എ കെ ശശീന്ദ്രന്‍ വിജയിച്ചതെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്റെ ലീഡ് ആറായിരമായി കുറഞ്ഞിരുന്നു.
എന്നാല്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ലീഡ് വീണ്ടും വര്‍ധിപ്പിക്കാന്‍ എല്‍ ഡി എഫിനായി.തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ പത്തായിരത്തിനടുത്ത് ഭൂരിപക്ഷം എല്‍ ഡി എഫിന് നേടാനായിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷം മണ്ഡലത്തില്‍ നടത്തിയ വികസനം വോട്ടായി മാറുമെന്ന കണക്ക് കൂട്ടലിലാണ് എ കെ ശശീന്ദ്രനും മുന്നണിയും.
ജില്ലയില്‍ നിലവിലുള്ള സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന യു ഡി എഫ് പിടിച്ചെടുക്കാന്‍ കഴിയുന്ന മണ്ഡലമായി കരുതുന്ന ഒരു സീറ്റാണ് എലത്തൂര്‍. എന്നാല്‍ ജില്ലയിലെ ഉറച്ച മണ്ഡലങ്ങളിലൊന്നായി എല്‍ ഡി എഫ് കരുതുന്ന സീറ്റാണ് എല ത്തൂര്‍.
സി പി എമ്മിനും ഇടത് മുന്നണിയിലെ ഘടക കക്ഷി കള്‍ക്കും ശക്തമായ വേരോട്ടം ഉള്ള ഒരു മണ്ഡലം കൂടിയാണ് എലത്തൂര്‍. അത് കൊണ്ട് തന്നെ എലത്തൂരില്‍ ഇത്തവണ പോരാട്ടം ശക്തമാകുമെന്ന് തന്നെയാണ് സൂചന. ഇരു മുന്നണികളും എലത്തൂരിനായി പ്രതീക്ഷയിലുമാണ്. അതുകൊണ്ടു തന്നെ മല്‍സരം കടുക്കും.

Latest