Connect with us

National

കൊല്ലപ്പെട്ട എന്‍.ഐ.എ ഉദ്യോഗസ്ഥന്റെ ഭാര്യ മരിച്ചു

Published

|

Last Updated

ലക്‌നൗ: വെടിയേറ്റ് കൊല്ലപ്പെട്ട ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥനായിരുന്ന തന്‍സില്‍ അഹമ്മദിന്റെ ഭാര്യ ഫര്‍സാന മരിച്ചു. വെടിവെയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റ ഇവരെ ദില്ലിയില്‍ ഐയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഏപ്രില്‍ 3ന് രാത്രിയായിരുന്നു സംഭവം നടന്നത്.

എന്‍.ഐ.എ ഉദ്യോഗസ്ഥനായ തന്‍സില്‍ അഹമ്മദ് സംഭവസ്ഥലത്തു നിന്നു തന്നെ കൊല്ലപ്പെട്ടിരുന്നു. ഉത്തര്‍ പ്രദേശിലെ ബിജ്‌നോറില്‍ എന്‍.ഐ.എ ഉദ്യോഗസ്ഥനായിരുന്ന എസ്.പി മുഹമ്മദ് തന്‍സില്‍ ഏപ്രില്‍ മൂന്നിനാണ് അക്രമികളുടെ വെടിയേറ്റ് മരിച്ചത്. ഭാര്യക്കും മകനുമൊപ്പം വിവാഹ ചടങ്ങില്‍ പങ്കടെുത്ത് കാറില്‍ മടങ്ങുമ്പോള്‍ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തന്‍സില്‍ അഹ്മദിനോടൊപ്പം വെടിയേറ്റ് ഗുരുതരാവസ്ഥയിലായ ഫര്‍സാന അഹമ്മദ് നോയിഡയിലെ ഫോര്‍ട്ടീസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സംഭവത്തില്‍ കഴിഞ്ഞ ദിവസം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. റയ്യാന്‍(20), ജുനൈദ്(25) എന്നിവരാണ് അറസ്റ്റിലായത്. തന്‍സിലിനെ വെടിവെച്ച മുഖ്യപ്രതി മുനീറിനായി പൊലീസ് അന്വേഷണം വ്യാപിച്ചിട്ടുണ്ട്. അക്രമികളെ പിടികൂടാന്‍ പൊലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.