Connect with us

Gulf

ബേങ്കുകളിലെ വിദേശ കറന്‍സിക്ക് സെന്‍ട്രല്‍ ബേങ്ക് പരിധി നിശ്ചയിച്ചു

Published

|

Last Updated

ദോഹ : രാജ്യത്തെ ബേങ്കുകളില്‍ സൂക്ഷിക്കാവുന്ന വിദേശ കറന്‍സികള്‍ക്ക് ഉയര്‍ന്ന പരിധി നിശ്ചയിച്ച് ഖത്വര്‍ സെന്‍ട്രല്‍ ബേങ്ക് സര്‍കുലര്‍ ഇറക്കി. ഓപന്‍ പൊസിഷനില്‍ കൈവശം വെക്കാവുന്ന തുക സംബന്ധിച്ചാണ് കഴിഞ്ഞ ദിവസം സെന്‍ട്രല്‍ ബേങ്ക് രാജ്യത്തെ ബേങ്കുകള്‍ക്ക് സര്‍കുലര്‍ നല്‍കിയത്. കൂടുതല്‍ സൂക്ഷിക്കാവുന്ന കറന്‍സി ഡോളറാണ്.
നീക്കിയിരിപ്പായാലും കമ്മിയായാലും ബേങ്കിന്റെ മൂലധനത്തിന്റെ 25 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നാണ് നിര്‍ദേശം. മറ്റു രാജ്യങ്ങളുടെ കറന്‍സികള്‍ അഞ്ചു ശതമാനത്തിലും അധികമാകാന്‍ പാടില്ല. എല്ലാ കറന്‍സികളും കൂടി ചേര്‍ത്ത് ബേങ്കിന്റെ കാപിറ്റല്‍ റിസര്‍വ്‌സിന്റെ 30 ശതമാനത്തിനു മുകളിലാകാന്‍ പാടില്ല.
വിദേശ കറന്‍സി ഓപന്‍ പൊസിഷനിലൂടെയുള്ള റിസ്‌ക് പിരമിതപ്പെടുത്തുന്നതിനു വേണ്ടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് സെന്‍ട്രല്‍ ബേങ്ക് സര്‍കുലര്‍ വിശദീകരിക്കുന്നു. ഇതു സംബന്ധിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ സെന്‍ട്രല്‍ ബേങ്ക് അധികൃതര്‍ സന്നദ്ധമായിട്ടില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
പുതിയ നിബന്ധന പാലിക്കാന്‍ ബേങ്കുകള്‍ക്ക് 12 മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. നേരത്തേയുണ്ടായിരുന്ന നിബന്ധന ബേങ്കുകളുടെ ലയബിലിറ്റിക്കും ട്രേഡിനും സമാനമായിരിക്കണം എന്നതായിരുന്നു.

Latest