Connect with us

Kerala

തിരുവല്ലയില്‍ യുഡിഎഫിന് വിമത സ്ഥാനാര്‍ഥി

Published

|

Last Updated

തിരുവല്ല: തിരുവല്ല നിയോജക മണ്ഡലത്തില്‍ യു.ഡി.എഫിന് വിമത ഭീഷണി. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ജോസഫ് എം പുതുശ്ശേരിയാണ് തിരുവല്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി. രാജു പുളിംപള്ളിയാണ് പുതുശ്ശേരിക്കെതിരെ വിമതനായി മത്സരിക്കുന്നത്. കേരള കോണ്‍ഗ്രസിന്റെ മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് രാജു. താന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാണെന്ന് രാജു മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ പിന്തുണ തനിക്കുണ്ടെന്നും രാജു പറഞ്ഞു.

തിരുവല്ലയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടാണ് മുന്നണിയില്‍ പുതിയ പ്രതിസന്ധിക്ക് വഴിവെച്ചത്. പുതുശേരിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്‍ രംഗത്തെത്തിയിരുന്നു. പുതുശേരിയെ മാറ്റണമെന്ന് കുര്യന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നു.