Connect with us

Saudi Arabia

മക്കാ ഹറമിലെ താല്‍ക്കാലിക മതാഫ് പകുതിയോളം നീക്കം ചെയ്തു

Published

|

Last Updated

മക്ക: മസ്ജിദുല്‍ ഹറാമിലെ താല്‍ക്കാലിക മത്വാഫ് പൊളിച്ചുമാറ്റല്‍ ജോലി 40 ശതമാനത്തിലധികം പിന്നിട്ടു. താത്കാലിക മത്വാഫ് റമസാന് മുമ്പ് പൂര്‍ണമായും നീക്കം ചെയ്യാന്‍ ഇരുഹറംകാര്യാലയം തീരുമാനിച്ചിരുന്നു. കഅബക്കു ചുറ്റും 12 മീറ്റര്‍ വീതിയില്‍ രണ്ട് നിലകളിലായി 2013ല്‍ നിര്‍മിച്ചതായിരുന്നു. മത്വാഫ് വികസന ജോലി സമയത്ത് കൂടുതല്‍ പേര്‍ക്ക് തടസ്സമില്ലാതെ ത്വവാഫ് നിര്‍വഹിക്കുന്നതിനായിരുന്നു താത്കാലിക മത്വാഫ് പണിതത്. മത്വാഫ് വികസനത്തിന്റെ അവസാന ഘട്ടമെത്തിയതിനാലാണ് പൊളിച്ചു മാറ്റുന്നത്.

Latest