Connect with us

Saudi Arabia

ജിദ്ദയില്‍ കോഴിക്കോട് വിമാനത്താവള വികസന കൂട്ടായ്മ രൂപികരിച്ചു

Published

|

Last Updated

ജിദ്ദ: കോഴികോട് വിമാനാത്താവളം നേരിടുന്ന അവഗണനക്കെതിരെയും, വികസന പ്രവര്ത്തനങ്ങള്‍
ഊര്‍ജിതമാകുന്നതിനു ശക്തമായ സമ്മര്‍ദ്ദം ചെലുത്തുനതിനും ഒറ്റകെട്ടായി രംഗത്ത് ഇറങ്ങുവാന്‍ ജിദ്ദയില്‍ ചേര്‍ന്ന സംഘടന പ്രതിനിധികളുടെയും വിമാനത്താവള പരിസരവാസികളുടെയും യോഗത്തില്‍ തിരുമാനിച്ചു. ദൂരകുടുതലിന്റെ പേരില് ജിദ്ദയിലെ പ്രവാസികളാണ് വിമാനത്താവളന്റെ ഇപോഴത്തെ അവസ്ഥയില്‍ ഏറ്റവും അധികം പ്രയാസം അനുഭവിക്കുനത്. ഇതിനു യോജിച്ച പ്രവര്ത്തിക്കുവാന്‍ ഒരു കുട്ടയ്മായ ഉണ്ടാക്കുകയും ക്രിയാത്മക മായി ഈ വിഷയത്തില്‍ ഇടപെടുകയും ചെയുക എന്ന ഉദ്ദേശ ത്തോടെയാണ്, ശറഫിയ്യ ഇംപാല ഗാര്‍ഡന്‍ ഓഡിറ്റോരിയത്തില്‍ കെ. ടി. എ. മുനീറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്.നാട്ടില്‍ ഇതിനായി 22 ലധികം സമരം നയിച്ച കരിപ്പൂര് സ്വദേശിയും മലപ്പുറം പാര്‍ലിമെന്റ് മണ്ഡലം യുത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട്മായ റിയാസ് മുക്കോളി ചര്ച്ച ഉത്ഘാടനം ചെയ്തു.

എയര്‍ പോര്ട്ട് വികസനത്തിനാവിശ്യമായ കാര്യങ്ങള്‍ പ്രകടന പത്രികയില്‍ ഉള്‌പെടുത്തണമെന്നു അവിശ്യപെട്ടു കേരളത്തിലെ ഇരു മുന്നണി കണ്‍വീനര്മാര്ക്കും, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കും, പ്രതിപക്ഷ നേതാവും വി. എസ് അച്ചുതാനധനും നിവേദനം നല്കുവാനും തിരുമാനിച്ചു.

Latest