Connect with us

Ongoing News

പരവൂര്‍ ദുരന്തം: പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനെതിരെ ആരോഗ്യവകുപ്പ്

Published

|

Last Updated

തിരുവനന്തപുരം: വെടിക്കെട്ട് ദുരന്തദിവസം പ്രധാനമന്ത്രി പരവൂര്‍ സന്ദര്‍ശിച്ചതിനെതിരേ വിമര്‍ശനവുമായി ആരോഗ്യവകുപ്പും രംഗത്ത്. വിവിഐപി സാന്നിധ്യം ചികിത്സ തടസപ്പെടുത്തിയെന്നാണ് വിമര്‍ശനം. പ്രധാനമന്ത്രിക്കൊപ്പം നൂറോളം പേര്‍ വാര്‍ഡിലേക്കു കയറിയെന്നും ഇതിനാല്‍ മിക്ക ഡോക്ടര്‍മാര്‍ക്കും പുറത്തു നില്‍ക്കേണ്ടിവന്നുവെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആരോപിച്ചു. നഴ്‌സുമാരോടും പുറത്തു പോകാന്‍ ആവശ്യപ്പെട്ടു. ഇവര്‍ക്ക് അരമണിക്കൂറോളം പുറത്തുനില്‍ക്കേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു.

90 ശതമാനം പൊള്ളലേറ്റവര്‍ കിടന്നിടത്താണ് വിവിഐപി സന്ദര്‍ശനം നടന്നത്. കൂടുതല്‍ പേര്‍ വാര്‍ഡില്‍ കയറുന്നത് എതിര്‍ത്തിരുന്നുവെന്നും നിര്‍ണായക സമയത്താണ് ചികിത്സ തടസപ്പെട്ടതെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ പറഞ്ഞു. നേരത്തെ, മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനെതിരേ ഡിജിപിയും വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു.

ഒരു ഇംഗ്ലീഷ് പത്രത്തിന്റെ ചെന്നൈ ലേഖകനു നല്‍കിയ അഭിമുഖത്തിലാണു പ്രധാനമന്ത്രിയുടെ വരവ് ഒരു ദിവസം വൈകിപ്പിക്കാന്‍ താന്‍ എസ്പിജി ഉദ്യോഗസ്ഥരോടു പറഞ്ഞുവെന്നു ഡിജിപി ടി.പി. സെന്‍കുമാര്‍ പറഞ്ഞത്. പോലീസ് സേന രക്ഷാപ്രവര്‍ത്തനത്തിന്റെയും ദുരിതാശ്വാസത്തിന്റെയും തിരക്കിലായിരുന്നതിനാല്‍ വിവിഐപികള്‍ക്കു സുരക്ഷയൊരുക്കുന്നതിനെക്കുറിച്ച് ആശങ്കയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Latest