Connect with us

Kerala

വെടിക്കെട്ട് ദുരന്തം: ഒമ്പത് മൃതദേഹങ്ങള്‍ ഡി എന്‍ എ പരിശോധനയില്‍ തിരിച്ചറിഞ്ഞു

Published

|

Last Updated

തിരുവനന്തപുരം: പരവൂര്‍, വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ച ഒമ്പത് പേരുടെ മൃതദേഹങ്ങള്‍ ഡി എന്‍ എ പരിശോധനയില്‍ തിരിച്ചറിഞ്ഞു. തിരുവനന്തപുരം സ്വദേശികളായ രണ്ട് പേരുടെയും കൊല്ലം സ്വദേശികളായ ഏഴ് പേരുടെയും മൃതദേഹങ്ങളാണ് രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ നടത്തിയ ആദ്യഘട്ട പരിശോധനയില്‍ തിരിച്ചറിഞ്ഞത്. വെഞ്ഞാറമൂട്ടില്‍ ആളുമാറി സംസ്‌കരിച്ച ഒരാളുടെ മൃതദേഹവും തിരിച്ചറിഞ്ഞതില്‍ ഉള്‍പ്പെടും.
നെടുമങ്ങാട്, കുഴിയോട്, ആശാഭവനില്‍ രാജന്റെ മകന്‍ അനില്‍കുമാര്‍ (34), വെഞ്ഞാറമൂട്, ചെമ്പൂര്, മുദാക്കല്‍, ശോഭ നിവാസില്‍ സോമന്റെ മകന്‍ സാബു (43), പരവൂര്‍, പൂതക്കുളം, വടക്കേവിളയില്‍ ചുമ്മാര്‍ (19), പരവൂര്‍, കുറുമണ്ഡല്‍, മാറനഴികത്ത് ഗോപിനാഥപിള്ള (56), പരവൂര്‍, കോങ്ങാല്‍, തെക്കേ കായലഴികത്ത് സഫീര്‍ കുട്ടി, കടക്കല്‍, സന്ധ്യാ വിലാസത്തില്‍ കുട്ടപ്പന്‍ (36), ആറ്റിങ്ങല്‍, കോരാണി, ബ്ലോക്ക് നമ്പര്‍ 44ല്‍ സോമന്‍, കഴക്കൂട്ടം, ശ്രീനഗര്‍ അനില ഭവനില്‍ അനുലാല്‍ (29), പരവൂര്‍, ഒഴുകുപാറ, അനീഷ് ഭവനില്‍ അനീഷ് (30) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ഇതില്‍ സാബുവിന്റെ മൃതദേഹമാണ് മാറി സംസ്‌കരിച്ചത്. കമ്പക്കെട്ടിന്റെ മുഖ്യകരാറുകാരന്‍ കഴക്കൂട്ടം സ്വദേശി സുരേന്ദ്രന്റെ സഹായിയായിരുന്ന വെഞ്ഞാറമൂട്, മാമ്മൂട് സ്വദേശി പ്രമോദ് മരിച്ചുവെന്ന് കരുതിയാണ് സാബുവിന്റെ മൃതദേഹം പ്രമോദിന്റെ വീട്ടില്‍ കൊണ്ടുവന്ന് സംസ്‌കരിച്ചത്. പിന്നീട് പ്രമോദ് ചികിത്സയിലാണെന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചു.

Latest